ലോസാഞ്ചലസ്: ഓസ്‌കാര്‍ അവാര്‍ഡ് നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് 398 പുതിയ അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ടെയ്ലര്‍ സ്വിഫ്റ്റ്, കെ ഹുയ് ക്വാന്‍ തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ക്കൊപ്പം നിരവധി ഇന്ത്യാക്കാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്..
അഭിനേതാക്കളായ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, സംവിധായകരായ മണിരത്നം, ചൈതന്യ തംഹാനെ, സംഗീത സംവിധായകരായ എംഎം കീരവാണി, ചന്ദ്രബോസ്, കാസ്റ്റിംഗ് ഡയറക്ടര്‍ കെകെ സെന്തില്‍ കുമാരന്ദ് ഡോക്യുമെന്ററി നിര്‍മ്മാതാവ് ഷൗനക് സെന്‍ എന്നിവരും എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബേല ബജാരിയയും പട്ടികയിലുണ്ട്. (എക്‌സിക്യൂട്ടീവ്, നെറ്റ്ഫ്‌ലിക്‌സ്), റഫീഖ് ഭാട്ടിയ (സംഗീതം), ആന്‍ഡ്രിജ് പരേഖ് (ഛായാഗ്രാഹകന്‍), ശിവാനി പാണ്ഡ്യ മല്‍ഹോത്ര (എക്‌സിക്യൂട്ടീവ്, റെഡ് സീ ഫിലിം), ശിവാനി റാവത്ത് (എക്‌സിക്യൂട്ടീവ്, ശിവഹാന്‍സ് പിക്‌ചേഴ്‌സ്), ഗിരീഷ് ബാലകൃഷ്ണന്‍ (പ്രൊഡക്ഷന്‍ ആന്‍ഡ് ടെക്നോളജി), ക്രാന്തി ശര്‍മ്മ (പ്രൊഡക്ഷന്‍ ആന്‍ഡ് ടെക്നോളജി), ഹരേഷ് ഹിംഗോരാനി (വിഷ്വല്‍ ഇഫക്റ്റ്), പി.സി. സനത് (വിഷ്വല്‍ ഇഫക്റ്റ്) എന്നിവരാണ് പട്ടികയിലുളള മറ്റ് ഇന്ത്യാക്കാര്‍.
അക്കാദമിയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം അംഗങ്ങളുണ്ട്. ഈ അംഗങ്ങള്‍ക്ക് വാര്‍ഷിക ഓസ്‌കാര്‍ ചടങ്ങിനുള്ള നോമിനികള്‍ക്കായി വോട്ടുചെയ്യുന്നത് ഉള്‍പ്പെടെ വിവിധ റോളുകള്‍ ഉണ്ട്.
2023 ല്‍, 40 ശതമാനം സ്ത്രീകളാണെന്നും 34 ശതമാനം പേര്‍ പ്രാതിനിധ്യമില്ലാത്ത വംശീയ സമൂഹങ്ങളാണെന്നും 52 ശതമാനം അമേരിക്കയ്‌ക്ക് പുറത്തുള്ള 50 രാജ്യങ്ങളില്‍ നിന്നുമുള്ളവരാണെന്നും അക്കാദമി അറിയിച്ചു.
കലാകാരന്മാരെയും പ്രൊഫഷണലുകളെയും അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അക്കാദമി അഭിമാനിക്കുന്നു. അവര്‍ സിനിമാ മേഖലകളിലുടനീളമുള്ള അസാധാരണമായ ആഗോള പ്രതിഭകളെ പ്രതിനിധീകരിക്കുന്നു, കൂടാതെ മോഷന്‍ പിക്ചറുകളുടെ കലകളിലും ശാസ്ത്രങ്ങളിലും ലോകമെമ്പാടുമുള്ള സിനിമാ ആരാധകരിലും സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ട്- അക്കാദമി സിഇഒ ബില്‍ ക്രാമര്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം നിരവധി ഇന്ത്യക്കാര്‍ ഓസ്‌കാറില്‍യില്‍ നിന്നുളള ദി എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ആയി. ഷൗനക് സെന്നിന്റെ ഓള്‍ ദാറ്റ് ബ്രീത്ത് മികച്ച ഡോക്യുമെന്ററി വിഭാഗത്തിലും നോമിനേറ്റ് ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: