Categories: India

മധ്യപ്രദേശ് സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം സ്കൂളില്‍ സിലബസില്‍ ഉള്‍പ്പെടുത്തും

മധ്യപ്രദേശിലെ സംസ്ഥാന സ്കൂള്‍ ബോര്‍ഡിന്‍റെ സിലബസില്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം കൂടി ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Published by

ഭോപാല്‍: മധ്യപ്രദേശിലെ സംസ്ഥാന സ്കൂള്‍ ബോര്‍ഡിന്റെ സിലബസില്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം കൂടി ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

ഇന്ത്യയുടെ യഥാര്‍ത്ഥ വിപ്ലവകാരികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാത്തതിന് മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച ശിവരാജ് ചൗഹാന്‍ ബിജെപി സര്‍ക്കാര്‍ യഥാര്‍ത്ഥ ഹീറോകളുടെ ജീവചരിത്രം കൂടി സംസ്ഥാന സര്‍ക്കാരിന്റെ സ്കൂള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തും. വീര്‍ സവര്‍ക്കറിന്റെ ജീവചരിത്രത്തിന് പുറമെ ഭഗവദ് ഗീതയുടെ സന്ദേശവും പഠിപ്പിക്കും.

വീര്‍ സവര്‍ക്കര്‍ രചിച്ച പുസ്തകം

പരശുരാമന്‍, ഭഗത് സിങ്ങ്, സുഖ് ദേവ്, രാജ് ഗുരു തുടങ്ങിയവരുടെ ജീവിതകഥകളും പാഠ്യവിഷയമാക്കും. ജീവിതത്തില്‍ രണ്ട് തവണ  ജയിലിലടക്കപ്പെട്ട വിപ്ലവകാരികളില്‍ ഒരാളാണ് വീര്‍ സവര്‍ക്കര്‍. 1857ലെ സമരത്തെ ബ്രിട്ടീഷുകാര്‍ ശിപായിമാരുടെ ലഹള എന്ന് നിസ്സാരമായി കണ്ടപ്പോള്‍, അത് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായിരുന്നു എന്ന് സ്ഥാപിച്ചത് വീര്‍ സവര്‍ക്കറാണ്. അദ്ദേഹം രചിച്ച ‘ദി ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് 1857’ (The Indian War of Independence 1857) എന്ന പുസ്തകത്തിലാണ് 1857ലെ സമരം ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരമായിരുന്നു എന്ന് സ്ഥാപിക്കുന്നത്.  

“ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തെ അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കേണ്ടതുണ്ട്. “- മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പറഞ്ഞു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക