തിരുവനന്തപുരം: ഓപ്പറേഷന് തീയേറ്ററുകളില്‍ അണുബാധ തടയാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു പറഞ്ഞു. ആശുപത്രികളിലെയും ഓപ്പറേഷന് തീയേറ്ററുകളിലെയും ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. രോഗിയുടെ സുരക്ഷിതത്വത്തിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഓപ്പറേഷന് തീയേറ്ററുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഐഎംഎ നിലപാട് വ്യക്തമാക്കിയത്. ഏഴ് വിദ്യാര്‍ഥിനികളാണ് കത്ത് നല്‍കിയത്. ‘വിശ്വാസം അനുസരിച്ച് ഹിജാബ് നിര്‍ബന്ധം ‘എന്നാണ് ഇവര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.
സര്‍ജറി സമയത്ത് ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. നിലവില്‍ ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് അനുവദിക്കാന്‍ ആകില്ലെന്നു പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആകില്ലെന്നും ഇവര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: