പാലക്കാട്: കസബ പോലീസ് നടത്തിയ പരിശോധനയില്‍ തമിഴ്നാട് ഒട്ടംചത്രം സ്വദേശി ശരവണ വേലനാണ് പിടിയിലായത്. 2011 ബാച്ചില്‍ എസ്ഐ ആയി തമിഴ്നാട് ജോലിയില്‍ പ്രവേശിച്ച ഇയാളെ രണ്ടുവര്‍ഷത്തിന് ശേഷം വിജിലന്‍സ് പിടികൂടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ എസ്ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ചും 100 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ഉണ്ടെന്നുപറഞ്ഞ് പകരം 500 രൂപയുടെ നോട്ട് കൊണ്ടുവരുന്ന ആളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
തിരുപ്പൂര്‍, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് 2000 മാറ്റി പകരം 500 രൂപ നല്‍കാമെന്നും കമ്മീഷന് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് നിരവധി സംഘം നിലവിലുണ്ട്. കസബ പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം നിരീക്ഷണം നടത്തിയശേഷമാണ് ഇയാളെ പിടികൂടിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ പോലീസ് എന്നെഴുതുകയും തൊപ്പി കാണുന്ന വിധം വയ്ക്കുകയും ചെയ്താണ് പണം കൊണ്ടുവരുന്നവരെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ്, ഡിവൈഎസ്പി: ഷാഹുള്‍ ഹമീദ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കസമ്പ ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്ഐമാരായ രാജേഷ്, ഉദയകുമാര്‍, എസ്സിപിഒമാരായ രാജീദ്, പ്രിന്‍സ്, ഷിജു, ജയപ്രകാശ്, ബബിത, ഹോംഗാര്‍ഡ് സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: