പാലക്കാട്: കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ച് തുക യഥാസമയം അവര്‍ക്ക് നല്‍കാത്തതിന് മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി നല്‍കണമെന്ന് ജില്ലാ കര്‍ഷക ഏകോപന സമിതി ആവശ്യപ്പെട്ടു. സപ്ലൈകോ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. നെല്ല് നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും വില നല്കാത്തതിനെതിരെയാണ് സമിതി സമരം സംഘടിപ്പിച്ചത്. ഒന്നാം വിള ഇറക്കുന്നതിനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. ബാങ്ക് വായ്പ തിരിച്ചടച്ച് പുതുക്കുകയും വേണം. കര്‍ഷകരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആവശ്യപ്പെട്ടു.
ജില്ലാ ചെയര്മാന് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ദേസീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി. മുരളി കുറ്റിപ്പാടം, പാണ്ടിയോട് പ്രഭാകരന്, കെ. ശിവാനന്ദന്, സജീഷ് കുത്തനൂര്‍, പി.ആര്. സതീശന്, ആയാപറമ്പ് രാമചന്ദ്രന്, ബാലകൃഷ്ണന്, ഉണ്ണികൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: