ശ്രീനഗര്‍: പുല്‍വാമയില്‍ മസ്ജിദില്‍ സൈനികര്‍ മുസ്ലീം വിശ്വാസികളെ ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു എന്ന ആരോപണം ഉയര്‍ത്തിയ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി. നിരുത്തരവാദപരമായി വ്യാജ പ്രചാരണം നടത്തിയെന്നാണ് മെഹ്ബൂബ മുഫ്തിക്കെതിരായ പരാതി. സാമൂഹിക പ്രവര്ത്തകന് ബോധ് രാജ് ശര്‍മയാണ് നവാബാദ് പൊലീസില്‍ പരാതി നല്‍കിയത്.
തെളിവില്ലാത്ത ആരോപണമാണ് സൈനികര്‍ക്കെതിരെ മുഫ്തി ഉയര്‍ത്തിയതെന്നും അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തൊട്ടുമുമ്പ് നടത്തിയ പരാമര്‍ശം പ്രകോപനം സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പിഡിപി നേതാവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു മെഹബൂബയുടെ ആരോപണം. വളരെ ഞെട്ടലോടെയാണ് സൈന്യം ശ്രീരാം വിളിക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിച്ചുവെന്ന വിവരം ട്വിറ്ററിലൂടെ പുറത്തു വിടുന്നതെന്ന് മെഹബൂബ പറഞ്ഞിരുന്നു. സൈന്യത്തിന്റെ നടപടി പ്രകോപനമായിരുന്നുവെന്ന് വിമര്‍ശിച്ച മുഫ്തി വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തും മുഫ്തി ട്വീറ്റ് ചെയ്തിരുന്നു.
‘അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതിന് ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിക്ക് നന്ദി. ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചാല്‍ മാത്രമേ സാധാരണക്കാരും സായുധ സേനയും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുകയുള്ളൂ. അമര്‍നാഥ് യാത്ര പോലുള്ള തീര്‍ത്ഥാടനം ഈദിനോട് അനുബന്ധിച്ച് നടക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കാശ്മീര്‍. ഇതാണ് കശ്മീരിന്റെ ആത്മാവ്.’ എന്നായിരുന്നു മെഹ്ബൂബയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: