ചാലക്കുടി: സെര്‍വര്‍ തകരാറിലായതോടെ റേഷന്‍ വിതരണം വീണ്ടും അവതാളത്തിലായി. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് താലൂക്കിലെ ഭൂരിപക്ഷം റേഷന്‍ കടകളിലും സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങിയത്. വ്യാഴാഴ്ച അവധിയും ഈ മാസത്തെ റേഷന്‍ 30 ാം തീയതി വരെ മാത്രമേ ലഭിക്കുകയുള്ളു എന്നതിനാലും കുടുതല്‍ പേര്‍ കടകളിലേക്ക് എത്തിയതോടെയാണ് സെര്‍വര്‍ തകരാറിലായത്.
ചുരുക്കം ചിലയിടങ്ങളില്‍ ഒടിപി വന്ന റേഷന്‍ വിതരണം നടത്തിയെങ്കിലും മഹാഭൂരിപക്ഷം പേരും മണിക്കൂറുകള്‍ കടകളില്‍ കാത്തുനിന്നല്ലാതെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. മാസങ്ങളെടുത്ത് തകരാറുകള്‍ പരിഹരിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മാസാവസാനം ഇപ്പോഴും സെര്‍വര്‍ തകാരാറിലാകുന്നതായിട്ടാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. റേഷന്‍ കടകളില്‍ കൂടിയ വേഗതയുണ്ടെന്ന് പറയുന്ന കെ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: