ന്യൂദൽഹി: പകപോക്കലിന്റെ രാഷ്‌ട്രീയവുമായി ബിജെപി നേതാക്കളെ വേട്ടയാടാന്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ബിജെപി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെയാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. കര്‍ണ്ണാടകയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസിലാണ് നടപടി. ജൂൺ 17നാണ് ‘രാഗാ എക് മോഹ്റ’ എന്ന തലക്കെട്ടിൽ അമിത് മാളവ്യ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ആണ് പ്രതികാര നടപടിയ്‌ക്ക് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ‘രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു’ എന്ന ഉള്ളടക്കമുള്ള വീഡിയോ ആയിരുന്നു ഇത്.
മുൻപും രാഹുൽ ഗാന്ധിക്കെതിരെ അമിത് മാളവ്യയുടെ ട്വീറ്റ് വിവാദമായിരുന്നു. . ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കിയതിനെ വിമര്‍ശിച്ച് അമിത് മാളവ്യ നടത്തിയ ട്വീറ്റും വിവാദമായിരുന്നു.
ബിജെപിയ്‌ക്കെതിരായ പ്രതികാര രാഷ്‌ട്രീയം
ബിജെപിയ്‌ക്കെതിരായ പ്രതികാര രാഷ്‌ട്രീയവുമായി ഇറങ്ങിയിരിക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍. പശുഹത്യയെ വിലക്കിയിരുന്ന ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചു. മതപരിവര്‍ത്തന നിരോധമേര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ തീരുമാനവും റദ്ദു ചെയ്തു. എല്ലാ തരത്തിലും ഹിന്ദു വിരുദ്ധ പ്രവര്‍ത്തനവുമായി നീങ്ങുകയാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: