ന്യൂദല്‍ഹി: രാജ്യത്തെ കരിമ്പ് കൃഷിക്കാര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ന്യായവില നല്കാന് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ക്വിന്റലിന് (100 കിലോഗ്രാമിന്) 315 രൂപ വീതം നല്‍കാനാണ് തീരുമാനം. ഇത് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വിലയാണ്. ഇതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
മോദി സര്‍ക്കാരിന് കീഴില്‍ കരിമ്പ് സംഭരണത്തിന്റെ അളവ് കൂടിവരികയാണെന്നും ഏകദേശം 1,13,000 കോട രൂപയുടെ കരിമ്പ് ശേഖരിച്ചു. മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണകാലം എടുത്താല്‍ 2014 മുതല്‍ 2023 വരെ 7,86.066 കോടി രൂപയുടെ കരിമ്പ് സംഭരിച്ചു.- അനുരാഗ് താക്കൂര്‍ പറയുന്നു.
മോദി എന്നും കര്‍ഷകരെ പിന്തുണച്ച പ്രധാനമന്ത്രിയാണ്. അതുകൊണ്ടാണ് കാര്‍ഷിക-കര്‍ഷക ക്ഷേമം എന്ന് മന്ത്രാലയത്തിന് തന്നെ പേരിട്ടത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ന്യായവിലയ്ക്കാണ് 2023-24 കാലത്ത് കരിമ്പ് സംഭരിയ്ക്കുക.
ഏകദേശം 5 കോടി കര്‍ഷകര്‍ക്കും അവരെ ആശ്രിതര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. പഞ്ചസാരമില്ലുകളില്‍ 5 ലക്ഷം ജോലിക്കാര്‍ പണിയെടുക്കുന്നുണ്ട്.- അനുരാഗ് താക്കൂര്‍ പറഞ്ഞു.
മോദിയുടെ ഭരണകാലത്ത് കൃത്യസമയത്ത് തന്നെ പണം നല്‍കിയിട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. 2013-14 കാലത്ത് ക്വിന്റലിന് വെറും 210 രൂപയായിരുന്നു. അന്ന് 97,104 കോടി രൂപയുടെ സംഭരണം മാത്രമാണ് നടത്തിയത്. ഇന്ന് ബിജെപി സര്‍ക്കാര്‍ അത് 1,13000 കോടിയില്‍ എത്തിച്ചു. കരിമ്പ് കൃഷിക്കാര്‍ക്ക് മോദിയുടെ ഒമ്പത് വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ കൃത്യമായി പണം നല്‍കിയിട്ടുണ്ടെന്നും ഇനി കടമായി യാതൊന്നും നല്കാന് ബാക്കിയില്ലെന്നും അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടി.
അതുപോലെ എത്തനോള്‍ അസംസ്കൃത എണ്ണയുമായി കലര്‍ത്തി നല്കുന്ന പദ്ധതിയും മോദി സര്‍ക്കാര്‍ തുടങ്ങിവെച്ചിരുന്നു.ഇത് വന്‍ വിജയമാണ്. ഇത് വഴിയും കരിമ്പ് കര്‍ഷകര്‍ക്ക് പുതിയ വരുമാനം ലഭിയ്ക്കും. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: