പാലക്കാട്: ദേശീയ വിദ്യാഭ്യാസ നയത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി വി. രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംശയിക്കുന്ന രീതിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലും പരീക്ഷ എഴുതാതെ ജയിപ്പിക്കുന്ന നടപടികളിലൂടെയും ഉണ്ടായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയാണ് ഇതിനുപിന്നില്‍. വ്യാജ ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കുന്ന റാക്കറ്റ് കേരളത്തിന് അപമാനമാണെന്ന് രാജേഷ് പറഞ്ഞു.
ബിഎംഎസ് ജില്ലാ ജോ: സെക്രട്ടറി പി.ജി. ശശിധരന്‍ സമാപന പ്രസംഗം നടത്തി. മേഖലാ പ്രസിഡന്റ് സി. ഗോപാലകൃഷ്ണന്‍, മേഖലാ സെക്രട്ടറി ആര്‍. ഹരിദാസ്, മേഖലാ ഭാരവാഹികളായ എം. വീനസ്, പി.
രമേഷ്, ആര്‍.വി. നന്ദകുമാര്‍, കെ.എം. മുരളി മോഹന്‍, വിനോദ് കൊളയക്കോട്, സുനില്‍കുമാര്‍ രാമശ്ശേരി, എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് രാമശ്ശേരി, സന്തോഷ് പള്ളത്തേരി സംസാരിച്ചു. എലപ്പുള്ളി പേട്ടയില്‍ നിന്നും തൊഴിലാളികള്‍ പ്രകടനം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ഭാരവാഹികള്‍: പി. ക്യഷ്ണനുണ്ണി (പ്രസി), എം. സുദേവന്‍, അശോകന്‍ (വൈ.പ്രസി), ടി. രാജി, സുനില്‍കുമാര്‍ (സെക്ര), ധനലക്ഷ്മി, വിനോദ്, ശിവദാസ് (ജോ.സെക്ര), രാമദാസ് (ട്രഷ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: