ലാസ(ടിബറ്റ്): ടിബറ്റിലെ ചൈനീസ് അധികാരികള്‍ ബുദ്ധവികാരങ്ങളില്‍ നിരവധി റെയ്ഡുകളും തെരച്ചിലുകളും നടത്തുകയും ടിബറ്റന്‍ ബുദ്ധമതത്തിന്റെ പരമോന്നത ആത്മീയ നേതാവായ ദലൈലാമയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ നിബന്ധിക്കുകയും ചെയ്തു. ഇതു സമ്മതിപ്പിച്ചു കൊണ്ടുള്ള രേഖകളില്‍ ഒപ്പിടാന്‍ ബുദ്ധഭിക്ഷുകളെ നിര്‍ബന്ധിപ്പിച്ചുവെന്നാണ് യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് (യുസിഎ) റിപ്പോര്‍ട്ട് ചെയ്തത്.
ഈ മാസം മുതല്‍, സുരക്ഷ നിലനിര്‍ത്തുന്നതിന്റെ പേരില്‍ ചൈനീസ് അധികൃതര്‍ ഷെന്റ്‌സ, സോക് പ്രദേശങ്ങളിലെ ആശ്രമങ്ങളില്‍ തിരച്ചില്‍ നടത്തിയതായി ഒരു ടിബറ്റന്‍ കഴിഞ്ഞ ദിവസം മറ്റൊരുമാധ്യമത്തോട് വ്യക്തമാക്കി. ഔദ്യോഗിക സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ടിബറ്റുകാര്‍ക്ക് തൊഴില്‍ വ്യവസ്ഥയായി ദലൈലാമയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നത് ചൈന നിര്‍ബന്ധമാക്കിയതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിനെ സ്വതന്ത്രമാക്കണം എന്ന് ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദലൈലാമയെ വിഘടനവാദിയായാണ് ചൈന കണക്കാക്കുന്നതെന്ന് യുസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. 1950കളിലാണ് ചൈനീസ് സൈന്യം ടിബറ്റ് ആക്രമിച്ച് പിടിച്ചടക്കിയത്. അത് എല്ലായ്‌പ്പോഴും ചൈനയുടെ ഭാഗമായിരുന്നു എന്ന വ്യാജേനയാണ് ഇത് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: