ന്യൂദല്‍ഹി: ലോക സര്‍വകലാശാല റാങ്കിംഗില്‍ ഐഐടി ബോംബെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് 149-ാം സ്ഥാനത്തുമെത്തി. കഴിഞ്ഞ വര്‍ഷത്തെ 172-ാം റാങ്കില്‍ നിന്നാണ് ഈ വര്‍ഷം 149-ാം റാങ്കിലെത്തിയത്. ക്യുഎസ് റാങ്കിംഗില്‍ ആദ്യമായി ഐഐടിബി 150-ാം റാങ്കിനുളളിലെത്തി.
തൊഴിലുടമ യശസില്‍ ഐ ഐ ടി ബിയുടെ സ്കോര്‍ 81.9, അധ്യയനത്തില്‍ 73.1, അക്കാദമിക് പ്രശസ്തിയില്‍ 55.5, തൊഴില്‍ ലഭ്യതയില്‍ 47.4, സുസ്ഥിരതയില്‍ 54.9 എന്നിങ്ങനെയാണ് ഐഐടിബിയുടെ സ്കോര്‍. 9 വിവിധ മാനദണ്ഡങ്ങളില്‍ തൊഴിലുടമയുടെ യശസിലാണ് ബോംബെ ഐ ഐ ടി ഏറ്റവും മുന്നില്‍. ആഗോളതലത്തില്‍ 69-ാം റാങ്ക്.
അധ്യാപനത്തിലെ മികവാണ് ഐഐടി ബോംബെയുടെ ശക്തിയെന്ന് ഡയറക്ടര്‍ പ്രൊഫ.സുഭാസിസ് ചൗധരി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മികവ് കൈവരിക്കുന്നതിന് ഉതകുന്ന അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: