മുംബയ് : ബക്രീദിനോടനുബന്ധിച്ച് ഭവന സമുച്ചയത്തിലെ ഒരു കുടുംബം ആടുകളെ വീട്ടിലേക്ക് എത്തിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ആടിനെ ബലിനല്കാന് എത്തിച്ചതാണെന്ന് ആരോപിച്ച് ഹൗസിംഗ് സൊസൈറ്റിയിലെ മറ്റ് താമസക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീരാ റോഡിലെ ജെപി നോര്‍ത്തിലെ വിനയ് നഗര്‍ സൊസൈറ്റിയിലാണ് സംഭവം.
സംഭവത്തെത്തുടര്‍ന്ന് ഹൗസിംഗ് സൊസൈറ്റിയിലെ മറ്റുളളവര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ താമസക്കാരുമായി ചര്‍ച്ച നടത്തുകയും അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് മിരാ റോഡ് പൊലീസ് അറിയിച്ചു.
ഒരു പുരുഷനും സ്ത്രീയും ലിഫ്റ്റില്‍ നിന്ന് അവരുടെ ഫ്ലാറ്റിലേക്ക് രണ്ട് ആടുകളെ എത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ആടുകളെ കെട്ടിടത്തിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന് നേരത്തേ കൂട്ടായെടുത്ത തീരുമാനമാണെന്ന് മറ്റ് താമസക്കാര്‍ പറയുന്നു. എന്നിട്ടും അത് ലംഘിച്ച് ആടുകളെ കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ വ്യക്തമാക്കി.
ഭവന സമുച്ചയത്തില്‍ വേറെയും മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും മുമ്പ് എടുത്ത തീരുമാനം മറികടന്ന് ഒരു വീട്ടുകാര്‍ മാത്രമാണ് ആടുകളെ എത്തിച്ചത്.ആടുകളെ വളര്‍ത്താന്‍ പ്രത്യേകം സ്ഥലം നല്‍കിയിട്ടുണ്ട്.
സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് പൊലീസ് വെളിപ്പെടുത്തി. ”ഇവിടെ കശാപ്പ് അനുവദനീയമല്ല. സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ പ്രകാരം അത് നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആടിനെ അവരുടെ വീട്ടില്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകളൊന്നുമില്ല. മറ്റുളളവര്‍ക്ക് എതിര്‍പ്പുളളതിനാല്‍ ആടുകളെ കൊണ്ടുപോകാന്‍ അവയെ എത്തിച്ചയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ ആടുകളെ ഭവന സമുച്ചയത്തില്‍ എത്തിച്ചതാണന്നും അവിടെ വച്ച് കശാപ്പ് നടത്തില്ലെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: