കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം സമ്പൂര്‍ണമായ അരാജകത്വത്തിലേക്കു കൂപ്പുകുത്തുന്ന കാഴ്ചയാണ് നാമിന്നു കണ്ടു കൊണ്ടിരിക്കുന്നത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വിവാദങ്ങള്‍, ബ്ലാങ്ക് ഡിഗ്രി സിര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടല്‍, പരീക്ഷ എഴുതാതെ പാസ്സാകുന്ന പ്രതിഭാസങ്ങള്‍, നിയമനങ്ങളിലുള്ള സ്വജനപക്ഷപാതം, അഡ്മിഷന്‍ നിയമനങ്ങൡലെ നഗ്‌നമായ ലംഘനങ്ങള്‍, വെറും 15 ശതമാനം മാത്രമുള്ള അക്രെഡിറ്റഡ് കോളജുകളുടെ എണ്ണം, നിരന്തരമായി നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മൂല്യശോഷണത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ഭരണത്തിന്റെ തണലില്‍ വിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സംഘടനകള്‍ നടത്തുന്ന അമിത രാഷ്‌ട്രീയവല്‍ക്കരണം സംഘടിത കുറ്റകൃത്യങ്ങളായി മാറിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മാ നിലവാരം ഇടിയുകയും തൊഴിലിടങ്ങളിലുള്ള യോഗ്യത ചോദ്യം ചെയ്യപ്പെടുകയും സര്‍വകലാശാലകളുടെ വിശ്വാസ്യത തകരുകയും ചെയ്യുന്നു. അക്കാദമിക് മികവിന്റെയും ഗവേഷണ മികവിന്റെയും പുതിയ കണ്ടെത്തലുകളുടെയും സാംസ്‌കാരിക ഉണര്‍വിന്റെയും കേന്ദ്രമാകേണ്ടുന്ന നമ്മുടെ കലാലയങ്ങള്‍ ലഹരിമരുന്നുകളുടെ ദുരുപയോഗത്തിലൂടെ സാമൂഹികമായും സാംസ്‌കാരികമായും ദിശാബോധം നഷ്ടപ്പെട്ട ഒരു തലമുറയായി അധഃപതിക്കുന്നത് നിസ്സഹായമായി കണ്ടു നില്‍ക്കേണ്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടപലായനം ഇതിനു ഉത്തമ ദൃഷ്ടാന്തമാണ്.
ഭാവിയുടെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന കേരളത്തിലെ സര്‍വകലാശാലകളും അഫിലിയേറ്റഡ് കോളജുകളും നേരിടുന്ന ജീര്‍ണ്ണതകളും മൂല്യശോഷണവും എത്രയുംവേഗം പരിഹരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണം. യുജിസി, ചാന്‍സിലര്‍, കേന്ദ്ര വിദ്യാഭ്യാസവകുപ്പ്, നാക്, കേരള സര്‍ക്കാര്‍, തുടങ്ങി എല്ലാ ഉത്തരവാദപ്പെട്ടവരും സത്വര നടപടികള്‍ സ്വീകരിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ രക്ഷിക്കണം എന്ന് പ്രേമയം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: