കോട്ടയം: കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമ രാജ്മോഹന്‍ കൈമളും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി.
കോട്ടയം ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയിലാണ് പ്രശ്നം ഒത്തുതീര്‍ന്നത്.
രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കുളങ്ങര എന്ന പേരിലുളള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനക്രമീകരിക്കാനാണ് തീരുമാനം.ഇങ്ങനെ എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്. തീരുമാനം അനുസരിച്ച് വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാര്‍ എല്ലാ ബസുകളിലും മാറി മാറി ജോലി ചെയ്യും.
രാവിലെ നടന്ന ചര്‍ച്ചയില്‍, രാജ് മോഹനെ മര്‍ദ്ദിച്ച സി ഐ ടി യു നേതാവ് കെആര്‍ അജയനെ പങ്കെടുപ്പിച്ചതിനെ തുടര്‍ന്ന് ബസുടമ ഇറങ്ങിപ്പോയിരുന്നു. പിന്നീട് അജയനെ ഒഴിവാക്കി ചര്‍ച്ച നടത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ തയ്യാറായി. തുടര്‍ന്ന് രാജ് മോഹന്‍ വൈകിട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഇനി സംസാരിക്കാന്‍ ഇല്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം രാജ് മോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: