ന്യൂദല്‍ഹി : സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം ഇ) മേഖലയ്‌ക്ക് ഉത്തേജനം നല്‍കിക്കൊണ്ട് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കണമെന്ന് മന്ത്രി നാരായണ്‍ റാണെ . എംഎസ്എംഇ വ്യവസായങ്ങളിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന ഉദ്യമി ഭാരത്-എംഎസ്എംഇ ദിനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ എംഎസ്എംഇ മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 30 ശതമാനവും കയറ്റുമതിയില്‍ 50 ശതമാനവും സംഭാവന ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എംഎസ്എംഇകളുടെ വളര്‍ച്ചയ്‌ക്കും വികസനത്തിനുമായി മന്ത്രി വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചാമ്പ്യന്‍സ് 2.0 പോര്‍ട്ടല്‍, വനിതാ സംരംഭകര്‍ക്കായുള്ള എം എസ് എം ഇ ഐഡിയ ഹാക്കത്തോണ്‍ 3.0, ക്ലസ്റ്റര്‍ പ്രോജക്ടുകളുടെയും ടെക്‌നോളജി സെന്ററുകളുടെയും ജിയോ ടാഗിംഗിനുള്ള മൊബൈല്‍ ആപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എംഎസ്എംഇ മന്ത്രാലയം, ജിഇഎം, ത്രിപുര സര്‍ക്കാര്‍, എസ്‌ഐഡിബിഐ എന്നിവ തമ്മില്‍ വിവിധ ധാരണാപത്രങ്ങളും ഒപ്പുവച്ചു. എം എസ് എം ഇകളുടെ പരാതികള്‍ വേഗത്തിലും സൗകര്യപ്രദമായും ഫലപ്രദമായും പരിഹരിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ചാമ്പ്യന്‍ പോര്‍ട്ടല്‍. ധനകാര്യം, വിപണനം, സാങ്കേതികവിദ്യ, അസംസ്‌കൃത വസ്തുക്കള്‍, തൊഴില്‍, അടിസ്ഥാനസൗകര്യം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ ഇത് മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശക സേവനങ്ങളും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: