സംയമനം
അനുചിതമായ സ്വന്തം ആഗ്രഹം, വിചാരം, പെരുമാറ്റം എന്നിവയ്ക്കു കടിഞ്ഞാണ്‍ ഇടുക, പിന്നീടു അവയെ ഉചിതമായ വഴിയിലൂടെ നടത്തുക. ഇതാണു സംയമനം എന്നതിന്റെ അര്‍ത്ഥം. പ്രധാനമായി നാലു സംയമനങ്ങളാണു ഉള്ളത്.
ഇന്ദ്രിയ സംയമനം
വിചാരസംയമനം
അര്‍ത്ഥസംയമനം
സമയസംയമനം.
നാലു സംയമനങ്ങളും എന്തുകൊണ്ടു പാലിക്കണം?
സംയമനം വ്യക്തിയെ നിര്ബ്ബലവും, ഉച്ഛൃംഖലവും, പരാശ്രിതവും, നിഷ്ക്രിയവും, ലക്ഷ്യരഹിതവുമായ ജീവിതം നയിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നു.
സംയമനം വ്യക്തിയുടെ ധനം, ശക്തി മുതലായവ അനുചിതമായ കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.
സംയമനം മൂലം ലാഭിക്കപ്പെട്ട ധനവും ശക്തിയും തന്റെ വ്യക്തിത്വം ഉയര്‍ത്തുവാനും, ആത്മക്ഷേമപരവും വിശ്വക്ഷേമപരവും ആയ കാര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുവാനും വ്യക്തിക്കു സാധിക്കുന്നു.
നാലു സംയമനങ്ങളും എങ്ങനെ വശമാക്കാം?
തുടക്കത്തില്‍ ചെറിയ തോതില്‍ സംയമനം ആഭ്യസിക്കുക. ഇതില്‍ വിജയിക്കുമ്പോള്‍ ക്രമേണ വലിയ തോതില്‍ സംയമനം അഭ്യസിക്കുക.
ഇന്ദ്രിയ സംയമനം.
മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കാന്‍ ഉത്തരവാദികള്‍ രണ്ടു പ്രധാന ഇന്ദ്രിയങ്ങളാണ്. സ്വാദേന്ദ്രിയവും ജനനേന്ദ്രിയവും. ശരീരം ആരോഗ്യകരമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ രണ്ടു ഇന്ദ്രിയങ്ങളിന്മേലും വേണ്ടത്ര നിയന്ത്രണം പാലിക്കേണ്ടതു ആവശ്യമാണ്.
സംയമനം അഭ്യസിക്കാന്‍ തുടങ്ങാന്‍ ഉപകരിക്കുന്ന പ്രയാസരഹിതമായ രണ്ടു വ്രതങ്ങളാണു ഉപവാസവും ബ്രഹ്മചര്യവും. എല്ലാ വ്യാഴാഴ്ചയോ, ഞായറാഴ്ചയോ ഈ രണ്ടു വ്രതങ്ങളും നിയമങ്ങള്‍ സഹിതം പാലിക്കുക. സ്വന്തം ഭക്തിഭാവത്തിനു അനുസൃതമായി മറ്റേതെങ്കിലും ദിവസം വേണമെങ്കിലും സ്വീകരിക്കാം.
എങ്ങനെ ഉപവാസം ചെയ്യണം?
ഉപവാസം ദേവനെ പ്രീതിപ്പെടുത്താനായി ചെയ്യപ്പെട്ട സങ്കല്പമാണുദേവവ്രതമാണു. അതിനാല്‍ ഇത് ശാന്തമായ മനസ്സോടും പ്രസന്നചിത്തത്തോടും ചെയ്യുക.
മാനസികമായ ഉപവാസം
ഉപവാസദിവസം രാവിലെ ഇങ്ങനെ ദൃഢസങ്കല്പം ചെയ്യുക
ഇന്നു ആഹാരത്തിനോടുള്ള ആസക്തി ഒതുക്കി നിര്‍ത്തും.
വാക്കുകളില്‍ വിനമ്രത പാലിക്കും.
ദിവസം മുഴുവന്‍ പവിത്രമായ ചിന്തകളില്‍ മുഴുകിക്കഴിയുക. ഉത്തമമായ കര്‍മ്മങ്ങള്‍ ചെയ്യുക. ഇതാണു യഥാര്‍ത്ഥ ഉപവാസം.
ശാരീരികമായ ഉപവാസം
തന്റെ കഴിവിനനുസരിച്ചു ഏതെങ്കിലും വിധത്തിലുള്ള ഒരു ഉപവാസം ചെയ്യുക
ദിവസത്തില്‍ ഒരിക്കല്‍ മാത്രം ആഹാരം കഴിക്കുക. ആഹാരം ദഹനക്കേടുണ്ടാക്കുന്നത് ആകരുത്, സാത്വികവും സുപാച്യവുമായിരിക്കണം. പിന്നീടു ഒന്നും കഴിക്കരുത്. കുട്ടികള്‍ക്കും വൃദ്ധാവസ്ഥയിലെത്തിയവര്ക്കും ഒരു തവണ പാല് കുടിക്കാം.
അല്ലെങ്കില്‍, ദിവസം മുഴുവന്‍ ആഹാരം കഴിക്കാതിരിക്കുക. കേവലം ഫലങ്ങളോ സസ്യങ്ങളോ ഭക്ഷിക്കുക.
അല്ലെങ്കില്‍,എല്ലാ ദിവസത്തെയും പോലെ രണ്ടു പ്രാവശ്യവും പൂര്‍ണ്ണമായ ആഹാരം കഴിക്കുക. പക്ഷേ ഭക്ഷണത്തിലോ, പാനീയത്തിലോ ഉപ്പും മധുരവും ഉണ്ടാവരുത്. ഇതു ശ്രേഷ്ഠമായ അസ്വാദു വ്രതമാണ്.
കൂടുതല്‍ ഭാവനാ ശീലരായ വ്യക്തികള്‍ മിച്ചപ്പെടുത്തിയ തങ്ങളുടെ പങ്കു അന്നമോ, അതിന്റെ വിലയോ ധര്മ്മഘടത്തിലോ വഞ്ചികയിലോ ഇടുക. അല്ലെങ്കില്‍ പാവങ്ങള്‍ക്കു കൊടുക്കുക.
ബ്രഹ്മചര്യവ്രതം എങ്ങനെ പാലിക്കണം?
ബ്രഹ്മചര്യവ്രതവും ദേവപ്രീതിക്കു വേണ്ടി ചെയ്ത സങ്കല്പമാണ്. അതിനാല്‍ അതു ശാന്തമായ മനസ്സോടും ദൃഢചിത്തതയോടും പാലിക്കണം. ഉപവാസദിവസം ബ്രഹ്മചര്യവും പാലിക്കുക. കര്‍മ്മം കൊണ്ടു മാത്രമല്ല, വിചാരം കൊണ്ടും ഭാവനകൊണ്ടും ബ്രഹ്മചര്യം പാലിക്കണം.
മാനസികമായ ബ്രഹ്മചര്യം
വ്രതദിവസം രാവിലെ ഇങ്ങനെ സങ്കല്പമെടുക്കുക
ഇന്ന് വിഷയ വാസനാപരമായ കാര്യങ്ങള്വാക്കുകൊണ്ടു പറയുകയില്ല,
മനസ്സുകൊണ്ടു ചിന്തിക്കുകയില്ല,
ചിത്തം കൊണ്ടു ഇച്ഛിക്കുകയില്ല.
ആരോഗ്യത്തെയും യോഗസാധനയെയും പറ്റി പഠിക്കുകയും, ധര്മ്മസാഹിത്യം വായിക്കുകയും അവയെപ്പറ്റി മനനം ചെയ്യുകയും ചെയ്യുക.നല്ല വ്യക്തികളുമായി മാത്രം ഇടപെടുക, അതായതു സത്സംഗം ചെയ്യുക.
ശാരീരികമായ ബ്രഹ്മചര്യം
പൂര്‍ണ്ണമായി ശാരീരികബ്രഹ്മചര്യം പാലിക്കുക. വിനമ്രതയോടെ എന്തെങ്കിലും സേവന പ്രവൃത്തി ചെയ്യുക. ഇതുമൂലം ബ്രഹ്മചര്യം അനായാസം സാദ്ധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: