ആലത്തൂര്‍: താഴ്ന്ന് നില്ക്കുന്ന കെട്ടിടങ്ങള്‍ ഉയര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് ഉയര്‍ത്തി. ആലത്തൂര്‍ സ്വവാബ് നഗറില്‍ അബു സാലിയുടെ വീടാണ് തറ നിരപ്പില്‍ നിന്ന് മൂന്നര അടിയോളം ഉയര്‍ത്തിയത്.വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമാണ്.
1180 സ്ക്വയര്‍ ഫീറ്റുള്ള വീടിന്റെ അടിത്തറ പൂര്‍ണമായും 250 ഓളം ജാക്കി ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.ആലപ്പുഴയില്‍ ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ വീട് ഉയര്‍ത്തിയത് മനസിലാക്കിയ ശേഷമായിരുന്നു തീരുമാനം. പ്രവര്‍ത്തനം തുടങ്ങി 20 ദിവസം പിന്നിടുമ്പോള്‍ അടിത്തറ ഉയര്‍ത്തുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്.
അടിത്തറക്ക് ചുറ്റുമുള്ള മണ്ണും,അകത്തെ തറയും പൊളിച്ച് മാറ്റിയ ശേഷം ജാക്കികള്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തും. തുടര്‍ന്ന് പുതിയ അടിത്തറ പാകും.ഹരിയാന ആസ്ഥാനമായുള്ള ആശീര്‍വാദ് എന്ന നിര്‍മ്മാണ കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്.30 ദിവസം കൊണ്ട് അടിത്തറ ഉയര്‍ത്താമെന്നാണ് കരാര്‍.
2.50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 2.20 ലക്ഷം രൂപ ചെലവായതായി അബു സാലി പറഞ്ഞു. അടിത്തറ താഴ്ന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാതെ ഉയര്‍ത്തിയെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: