കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് (എന്സിഎഎഎച്ച്), മത്സ്യങ്ങള്‍ക്ക് പെല്ലെറ്റഡ് ഫീഡിലൂടെ നല്കാവുന്ന പ്രോഫൈലാക്റ്റിക് മെഡിസിന് ഫോര്‍മുലേഷനുകള്‍ വികസിപ്പിച്ചെടുത്തു.
ഉപ്പുവെള്ളത്തില്‍ വളരുന്ന മത്സ്യകൃഷിയില്‍ പ്രത്യേകിച്ച് കൂടുകളില്‍ (ഹാപ്പ) വളര്‍ത്തുന്ന മത്സ്യങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു. മഴവെള്ളത്തിന്റെ വരവ് കാരണം ലവണാംശവും കാഠിന്യവും ക്രമാതീതമായി കുറയുകയും മത്സ്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നത് വളര്‍ത്തു മത്സ്യങ്ങളുടെ പകര്‍ച്ചവ്യാധിയിലേക്കും മരണത്തിലേക്കും നയിക്കുന്നു.
ഇതിന്റെ പ്രതിരോധ നടപടിയെന്ന നിലയില്‍, എന്സിഎഎഎച്ചിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മത്സ്യ കര്‍ഷകര്‍ ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത്, കുസാറ്റ്, കൊച്ചി – 16 (ഫോ. 9846047433, 7994162548) അല്ലെങ്കില്‍ ഇ മെയില്‍: valsamma@cusat.ac.in, isbsingh@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: