ഭോപ്പാല്‍: എല്ലാ അഴിമതിക്കാര്‍ക്കും പണിക്കൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദേഹം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച്. അഴിമതിയില്‍ ഏര്‍പ്പെട്ട ആരെയും വെറുതെവിടില്ല. എല്ലാ അഴിമതിക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു.
ഈ മാസം ആദ്യം പട്നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി യോഗം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുമെന്ന് പ്രതിജ്ഞയെടുത്തു ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രൂക്ഷമായ പരാമര്‍ശം. ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ പാര്‍ട്ടി ബൂത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി മോദി പറഞ്ഞു, അഴിമതിക്കാരായ രാഷ്ട്രീയക്കാരെല്ലാം പട്നയിലെ യോഗത്തില്‍ കൈകോര്‍ത്തു. അഴിമതി വിരുദ്ധ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അഴിമതിക്കാരായ നേതാക്കള്‍ രക്ഷിക്കാന്‍ അന്യോന്യം ശ്രമിക്കുകയാണെന്നും അദേഹം കുറ്റപെടുത്തി.
പാര്‍ട്ടി ബൂത്ത് പ്രവര്‍ത്തകര്‍ ഗ്രാമതലങ്ങളില്‍ പ്രതിപക്ഷത്തിന്റെ അഴിമതി തുറന്നുകാട്ടും. അവര്‍ ഈ അഴിമതിക്കാരുടെ യഥാര്‍ത്ഥ മുഖങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നു കാണിക്കും. പ്രതിപക്ഷ നേതാക്കള്‍ ഒരു വേദിയില്‍ ഒത്തുചേരുന്നതിന് പിന്നിലെ യഥാര്‍ത്ഥ അജണ്ട എന്താണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഗ്യാരണ്ടി എന്ന വാക്ക് അധികമായി ഉപയോഗിച്ചു കേള്‍ക്കുന്നു. കര്‍ണടക തെരഞ്ഞെടുപ്പിലും ഇത് കേട്ടു. എന്നാല്‍ ശരിക്കും ഇവര്‍ എന്തിനാണ് ഉറപ്പു നല്ക്കുന്നത്. അഴിമതിക്കും കോടികള്‍ വെട്ടിക്കുന്നതിനുമാണ് ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറപ്പുനല്ക്കുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്ക്കുന്നു, ഒരു അഴിമതിക്കാരെയും വെറുതെ വിടില്ലെന്നാണ് ആ ഗ്യാരണ്ടിയെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: