ഭോപ്പാല്‍ : അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനിന്റെ സ്ലീപ്പര്‍ പതിപ്പും ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സ്ലീപ്പര്‍ കോച്ചുകളുടെ രൂപകല്പന വളരെ പുരോഗമിച്ച ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറോടെ രൂപകല്പന പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഈ കോച്ചുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ഇന്റ്ഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് പണികള്‍ പുരോഗമിക്കുന്നത്.
നിലവില്‍ 22 വന്ദേഭാരത് ട്രെയിനുകളാണ് നിര്‍മ്മിച്ചിട്ടുളളത്. സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നതോടെ രാത്രിയിലും ദീര്‍ഘദൂര യാത്രയ്ക്കും വന്ദേഭാരത് ട്രയിനില്‍ സഞ്ചരിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: