തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ഫയല്‍ കുടിശികരഹിതമാക്കാന്‍ സ്പെഷല്‍ ഡ്രൈവ് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിലെ ഓഫീസിലെ ജീവനക്കാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ 30 ദിവസത്തിനകം തീര്‍പ്പു കല്പ്പിക്കണം. സ്കൂള്‍ കെട്ടിട നിര്‍മാണ ഫയല്‍ സംബന്ധിച്ച പരാതികളിന്മേല് 15 ദിവസത്തിനകം നടപടി സ്വീകരിക്കണം. കോടതി കേസുകളില്‍ ചുമതലയുള്ള അഭിഭാഷകരുമായി ആശയവിനിമയം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തര തീര്‍പ്പിന്റെ സാധ്യത തേടണം.
മറ്റു ഓഫീസുകളെയും സ്കൂളുകളെയും കുറിച്ച് ലഭിക്കുന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട ഫയലുകള്‍ വിജിലന്‍സ് സെക്ഷന്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണം. ചലഞ്ച് ഫണ്ട് സംബന്ധിച്ച് ലഭ്യമായ അപേക്ഷയിന്മേല് 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: