തൃശൂര്‍: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്മെന്റ് വിദഗ്ധനുമായ കെ. എ. ബാബു എഴുതിയ ‘മഴമേഘങ്ങള്‍ക്ക് മേലെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായ ഡോ. പി വി കൃഷ്ണന് നായര്‍ കവിയും തിരക്കഥാകൃത്തുമായ പി എന്‍ ഗോപീകൃഷ്ണനു കൈമാറി നിര്‍വ്വഹി ച്ചു
ക്കുന്നു. ഇ ഡി ഡേവിസ്, ഡോളി അഗസ്റ്റിന്, സി. പി. ഗംഗാധരന്, നരേന്ദ്രന്, സി ആര് മഞ്ജു, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിഎം സി.എ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാബു കെ എയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതാനുഭവങ്ങളുടെ പ്രചോദിപ്പിക്കുന്ന വിവരണമാണ് ഈ പുസ്തകം.
നാലുപതിറ്റാണ്ടിലേറെ നീണ്ട ബാങ്കിങ് കരിയറില്‍ ഉന്നത പദവികള്‍ വഹിച്ച ബാബു കെ എ ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഇന്റേണല്‍ ഓംബുഡ്സ്മാന് ആണ്. ഫെഡറല്‍ ബാങ്കില്‍ നിന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിച്ച ശേഷം മാനേജ്മെന്റ്, ലീഡര്‍ഷിപ്പ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലെ പ്രമുഖ പരിശീലകന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: