മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന പാക് ഭീഷണി വിലപ്പോയില്ല. ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയം തന്നെ വേദിയാകും.
സുരക്ഷാ കാരണങ്ങളടക്കം പലവിധ ഒഴിവുകഴിവുകൾ പാകിസ്ഥാന്‍ പറഞ്ഞുനോക്കിയിരുന്നു. എന്നാല്‍ ഐ.സി.സിയും ബി.സി.സി.ഐയും ഇന്ത്യാ-പാക് മത്സരം ഇന്ത്യയില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ പാകിസ്ഥാന്‍ വഴങ്ങുകയായിരുന്നു. ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മത്സരം വെച്ചാല്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാകുമെന്നും ബിസിസിഐ കണക്കാക്കുന്നു. ഒരുലക്ഷത്തി പതിനായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് അഹമ്മദാബാദിലെ സ്റ്റേഡിയം.ലോകകപ്പിലെ ആവേശപ്പോരാട്ടമായ ഇന്ത്യ-പാക് മത്സരം കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നും ഉറപ്പാണ്..
സുരക്ഷ കണക്കിലെടുത്ത് മത്സരം ചെന്നൈ, ബെംഗലൂരു, കൊൽക്കത്ത നഗരങ്ങളിലെവിടെയെങ്കിലും മാറ്റണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ചൊവ്വാഴ്ച മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ലോകകപ്പിന്റെ ഔദ്യോഗിക മത്സരക്രമം ഐസിസി പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: