കോളാര്‍: കര്‍ണാടകയിലെ 32 കാരനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകന്റെ കഴുത്ത മുറിച്ച് രക്തം കുടിച്ചതായി റിപ്പോര്‍ട്ട്. സംഭവം കോളാര്‍ ജില്ലയില്‍. തന്റെ സഹോദരന് ആക്രമണത്തിന്റെ പൂര്‍ണവീഡിയോ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനു പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്.
പോലീസ് പ്രതിയായ വിജയിയെ പിടികൂടിയുണ്ട്. വിജയുടെ ഗ്രാമവാസികൂടിയായ മാരേഷിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. മാണ്ഡ്യാമ്പേട്ടിലെ ഒരു വ്യാപാരിയാണ് പ്രതി വിജയ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിജയുടെ ബന്ധു ജോണ്‍ ബാബുവിനായി അന്വേഷണം തുടരുകയാണ്. മാരേഷും തന്റെ ഭാര്യയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
ചിന്താമണി താലൂക്കിലെ സിദ്ദേപള്ളി കുരിശിന് സമീപം ജൂണ്‍ 19നാണ് സംഭവം നടന്നത്. വിജയ് ചെറികത്തി ഉപയോഗിച്ചതുകൊണ്ടും അതികമായി ആക്രമിക്കാത്തിനാലുമാണ് മാരേഷ് രക്ഷപ്പെട്ടത്. മാരേഷും വിജയ്യുടെ ഭാര്യയും നിന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഇതും വിജയ്ക്ക് വൈരാഗ്യമുണ്ടാക്കാന് കാരണമായിയെന്നും പോലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയും കുടുംബവും 30 വര്‍ഷം മുമ്പാണ് ചിന്താമണിയില്‍ താമസമാക്കിയത്. മാണ്ഡ്യാമ്പേട്ടില് ഭക്ഷ്യ എണ്ണ, വസ്ത്രങ്ങള്‍, പച്ചക്കറികള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വിവിധ സാധനങ്ങള്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ഇരുവരും. മാരേഷ് തന്റെ ഉടമസ്ഥതയിലുള്ള ടാറ്റ എയ്സ് വാടകയ്ക്ക് ഓടാന്‍ നല്‍കിയിരുന്നു. പ്രതി വിജയും ഇത് വാടകയ്ക്ക് ഉപയോഗിച്ചിരുന്നു. ഈ സമയത്ത് മാരേഷ് വിജയ്യുടെ ഭാര്യയുമായി അടുത്ത സൗഹൃദം വളര്‍ത്തിയെടുത്തു. നീണ്ട ഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, എന്നാല്‍ വിജയ് ഇത് ശക്തമായി നിരസിച്ചിരുന്നു.
വിജയ് നിരവധി തവണ ഭീഷണിപെടുത്തിയെങ്കിലും മാരേഷ് മുന്നറിയിപ്പുകള്‍ അവഗണിക്കുകയും തന്റെ പെരുമാറ്റം തുടരുകയുമായിരുന്നു. ജൂണ്‍ 19ന് വിജയ് തന്റെ ബന്ധുകൂടിയായ ബി.കോം വിദ്യാര്‍ത്ഥിയായ ബാബുവിനെ ബന്ധപ്പെടുകയും മാരേഷിനൊപ്പം സിദ്ദേപ്പള്ളി ക്രോസില്‍ നിന്ന് അടുത്തുള്ള ഫാമിലേക്ക് വാടകയ്ക്ക് ഒരു യാത്ര ക്രമീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മാരേഷ് വാഹനവുമായി എത്തിയതിനു പിന്നാലെ കൊണ്ടുപോകേണ്ട തക്കാളി കാണിച്ചുതരാമെന്നു പറഞ്ഞ് വിജയും ബാബുവും അദേഹത്തെ ബൈക്കില്‍ കയറ്റി. ഫാമിലേക്ക് പോകുന്നതിനുപകരം, അവര്‍ അവനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസില്‍ പരാതി നല്കുന്നതില് നിന്ന് മാരേഷ് വിട്ടുനിന്നെങ്കിലും വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സ്വമേധയകേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: