പാലക്കാട്: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റേയും സിപിഎമ്മിന്റെയും ഒത്താശയോടെ വ്യാജ ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നണ്ടെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് സലീം തെന്നിലാപുരം ആരോപിച്ചു. ബിഎംഎസ് ഒറ്റപ്പാലം മുനിസിപ്പല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സിപിഎം പിന്തുണയോടെ എസ്എഫ്ഐ അരാജകത്വം സൃഷ്ട്ടിക്കുകയാണ്. കേരളത്തിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യമാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിഷയത്തിലും പരീക്ഷ എഴുതാതെ ജയിപ്പിക്കുന്ന നടപടികളിലൂടെയും ഉണ്ടായിരിക്കുന്നത്. ദേശീയ വിദ്യാഭാസ നയത്തോട് പുറംതിരിഞ്ഞ് നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ ഭാവിയെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി. ഷാജി അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം മേഖലാ പ്രസിഡന്റ് പി. വിജയന്, മേഖലാ സെക്രട്ടറി പി. സത്യരാജ്, മുനിസിപ്പല്‍ സെക്രട്ടറി ഇ. പ്രഭാകരന്, ടി. സുന്ദരന്‍, എസ്. പാര്‍വ്വതി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ടി. സുന്ദരന്‍ (പ്രസി), കെ.പി. രാമചന്ദ്രന് (സെക്ര), ടി. രാമന്‍കുട്ടി (ട്രഷ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: