ലണ്ടന്‍: വിംബിള്‍ഡണിന് മുന്നോടിയായി ആത്മവിശ്വാസം ഇരട്ടിയായി തിരിച്ചുപിടിച്ച് സ്പാനിഷ് ടെന്നിസ് താരം കാര്‍ലോസ് അല്‍കരാസ്. ക്വീന്‍സ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ടൈറ്റില്‍ സ്വന്തമാക്കി. പുല്‍ത്തകിടി കോര്‍ട്ടില്‍ താരത്തിന്റെ കരിയറിലെ ആദ്യ എടിപി കിരീടനേട്ടമാണിത്.
ഇന്നലെ നടന്ന ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം അലെക്സ് ഡി മിനൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാര്‍ലോസിന്റെ കിരീട നേട്ടം. ക്വീന്‍സ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന ഖ്യാതികൂടി അല്കരാസിനൊപ്പമുണ്ട്. 2000ല്‍ 19-ാം വയസ്സില്‍ ലെയ്റ്റന്‍ ഹെവിറ്റ് ആണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കിരീടനേട്ടം കൈവരിച്ച താരം.
ജയത്തെ തുടര്‍ന്ന് റെക്കോഡ് ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടം കൈവരിച്ച നോവാക് ദ്യോക്കോവിച്ചിനെ മറികടന്ന് ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരമായിരിക്കുകയാണ് അല്‍കരാസ്. ആഴ്ചകള്‍ക്ക് മുമ്പ് സമാപിച്ച ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ താരം തോറ്റ് പുറത്തായിരുന്നു. ദിവസങ്ങള്‍ക്കകം ആരംഭിക്കുന്ന വിംബിള്‍ഡണില്‍ ഒന്നാം സീഡ് താരമായിരിക്കും താരം. സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷമുള്ള രണ്ടാമത്തെയും അവസാനത്തെയും പുല്‍ത്തകിടിയിലെ ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടമാണ് വിംബിള്‍ഡണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: