ന്യൂദല്‍ഹി: കായിക ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത 1983 ലോകകപ്പ് ക്രിക്കറ്റ് കിരീടനേട്ടത്തിന്റെ 40-ാം വാര്‍ഷികം ആകാശത്ത് വച്ച് ആഘോഷിച്ച് അന്നത്തെ ടീം അംഗങ്ങള്‍. അദാനി ഗ്രൂപ്പ് ഒരുക്കിയ ആഘോഷത്തില്‍ അവരുടെ ഫ്ളൈറ്റില്‍ അന്നത്തെ ടീമംഗങ്ങളെല്ലാം ഒന്നിച്ചുകയറി വായുവില്‍ പറന്നുകൊണ്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
സമുദ്ര നിരപ്പില്‍ നിന്നും 35000 അടി മുകളിലെത്തിയപ്പോഴായിരുന്നു ആഘോഷം അതിന്റെ പാരമ്യത്തിലെത്തിയത്. അദാനി ഗ്രൂപ്പിന്റെ ജീതേംഗേ ഹം പ്രചാരണത്തിന്റെ ഭാഗമായാണ് ആഘോഷ പരിപാടികള്‍ ഫ്ളൈറ്റില്‍ സംഘടിപ്പിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്ത് 1983 ജൂണ്‍ 25ന് ലോകകപ്പ് ഫൈനലില്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് പരാജയപ്പെടുത്തിയാണ് കപിലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ലോകകിരീടം നേടിയത്. അന്നത്തെ നായകന് കപില്‍ദേവ്, ഇതിഹാസതാരം സുനില്‍ ഗവാസ്കര്‍, ക്രിഷ്ണമാചാരി ശ്രീകാന്ത് എന്നിവരടക്കമുള്ള അടക്കമുള്ള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി വീണ്ടും ഒത്തുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: