വാഷിങ്ടണ്‍: തട്ടിക്കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്കയില്‍ ഊബര്‍ ഡ്രൈവറെ യുവതി വെടിവച്ചു കൊന്നു. നാല്‍പ്പത്തെട്ടുകാരിയായ ഫോബെ കോപാസാണ് ഡ്രൈവര്‍ ഡാനിയല്‍ പിയാഡ്ര ഗാര്‍ഷ്യയുടെ തലയ്ക്ക് വെടിവച്ചത്.
ടെക്സാസില്‍ വെള്ളിയാഴ്ചയാണ് സംഭവം. തന്നെ മെക്സിക്കോയിലേക്ക് കൊണ്ടുപോവുകയാണെന്ന് കരുതിയായിരുന്നു യുവതിയുടെ നീക്കം. സംഭവത്തില്‍ ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ഡാനിയലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 12.29 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോലീസ് അറിയിച്ചു.
സുഹൃത്തിനെ കാണാനായാണ് ഫോബെ കോപാസ ടെക്സാസിലെത്തിയത്. ട്രാഫിക്കില്‍ വച്ച് മെക്സിക്കോയിലേക്കുള്ള ചിഹ്നം കണ്ടതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. തുടര്‍ന്ന് ഡാനിയലിന് നേര്‍ക്ക് നിറയൊഴിച്ചു. പിന്നാലെ കാര്‍ അപകടത്തില്‍പ്പെട്ടു. പോലീസില്‍ വിവരം അറിയിക്കുന്നതിന് മുമ്പ് തന്റെ സുഹൃത്തിന് ചിത്രങ്ങളെടുത്ത് അയച്ചാതും ഇവര്‍ പോലീസിനോട് പറഞ്ഞു.
ഊബര്‍ ആപ്പില്‍ കാണിച്ച വഴിയിലൂടെയാണ് ഡാനിയല്‍ പോയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായാതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഊബര്‍ കമ്പനി നടുക്കം രേഖപ്പെടുത്തി. യാത്രക്കാരുടെ ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കില്ല. അക്രമികളായ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: