റാന്നി: കീക്കൊഴൂരില്‍ യുവതിയെ യുവാവ് വെട്ടിക്കൊന്ന സംഭവത്തില്‍ ഞെട്ടല്‍മാറാതെ നാട്. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പടി മലര്‍വാടി ജംക്ഷനു സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോള്‍ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുല്‍ സത്യനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ പുതുശേരിമലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കാപ്പാക്കേസ് അടക്കം പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. മറ്റൊരു കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ഇടയിലാണ് യുവതിയുടെ കൊലപാതകം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അതുലുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു രജിത. അതുല്‍ കത്തിയുമായി വീട്ടില്‍ കയറി വെട്ടുകയായിരുന്നു. തടസം നിന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്.
വൈകിട്ട് ബഹളം കേട്ടതോടെയാണ് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിചെല്ലുന്നത്. എല്ലാവരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജിതയുടെ ജീവന് രക്ഷിക്കാനായില്ല.ഒരാഴ്ച മുമ്പ് പത്തനാപുരത്ത് റബര്‍ത്തോട്ടത്തില്‍ രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ രജിതയുടെ മാതാവിനെയും കാണിച്ചിരുന്നു. രാജുവിന് അടിയന്തര ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. നിരവധി കേസുകളിലെ പ്രതിയാണ് അതുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: