വെള്ളറട: ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ പ്രതിയായ സിവിൽ പൊലീസ് ഓഫിസർ മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44) നെയ്യാറ്റിൻകര കോടതി റിമാൻ്റ് ചെയ്തു. ഇടുക്കി മറയൂർ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ഇയാളെ അന്വേഷണ സംഘം അവിടെയെ ത്തിയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക് 2ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. 2021ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.. പെൺകുട്ടി ചികിത്സയിലാണ്. പ്രതിക്കെതിരെ മുൻപ് നെയ്യാറ്റിൻകര സ്റ്റേഷനിലും കേസുണ്ടായിരുന്നു . പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് ഇയാൾ. ഭാര്യയും കുട്ടികളുമുള്ള പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു
. പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം പെൺകുട്ടി രഹസ്യമാക്കി വയ്‌ക്കുകയായിരുന്നു. ബന്ധുത്വം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.
പെൺകുട്ടിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ വച്ച് വയറുവേദനയ്‌ക്ക് ആവശ്യമായ ചികിത്സകൾ നൽകിയെങ്കിലും വേദനയ്‌ക്ക് കുറവുണ്ടായില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയായതിനാൽ ആരോഗ്യപ്രവർത്തകർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയോട് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയുമായിരുന്നു. ബന്ധുവായ ദിലീപ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെ ന്ന് പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് ദിലീപിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.. ഈ സമയം മറയൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു ദിലീപ്. പോലീസ് കേസെടുത്തതിന് തുടർന്ന് സംഘം മറയൂരിൽ എത്തി ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: