കൊച്ചി: മലയാള സിനിമയിലേയക്ക് കോഴിക്കോട് എടക്കാട് സ്വദേശി രാജേഷ് മല്ലര്‍കണ്ടിയും യാത്ര തുടങ്ങി. റിലീസ് ചെയ്ത പുതിയ ചിത്രം ‘ബൈനറി’ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ അതില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രാജേഷ് മല്ലര്‍കണ്ടിയും ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ക്രൈം ബ്രാഞ്ച് സി. ഐ. ദീപക്കിന്റെ വേഷം മനോഹരമാക്കിയ പ്രകടനം. ആദ്യ സിനിമയില്‍ തന്നെ മുഴുനീള കഥാപാത്രം താരത്തിന് ലഭിച്ചു. മുന്‍നിര തരങ്ങളോടൊപ്പം സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയും, അന്വേഷണ ചുമതല ഏറ്റെടുത്തു സിനിമയുടെ അവസാനം വരെ ഒരു കഥാപാത്രമായി.
ഫൈറ്റിലും തിളങ്ങാന്‍ രാജേഷ് മല്ലര്‍കണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കൈ വെച്ച മേഖലയില്‍ എല്ലാം തന്റെ പേര് പതിപ്പിച്ച് മുന്നോട്ട് പോകുന്ന വ്യക്തിത്വം. കോളമിസ്റ്റ്, വ്ലോഗര്‍, പരിസ്ഥിതി /ചാരിറ്റി പ്രവര്ത്തകന്, വൈല്‍ഡ് ഫോട്ടോഗ്രാഫര്‍, ആര്‍ക്കിടെക്ട് ഡിസൈനര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അങ്ങനെ പോകുന്നു ആ യാത്ര. ഇതിനിടയില്‍ ഷോര്‍ട് ഫിലിമുകളില്‍, കഥ, തിരക്കഥ, ക്യാമറമാന്, പ്രൊഡ്യൂസര്‍,എന്നീ മേഖലകളില്‍ കൂടി തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.
നല്ലൊരു സംഘാടകന്‍ കൂടിയയായ രാജേഷ് മല്ലര്‍കണ്ടി 2022 ലെ കെ. പി. ഉമ്മര്‍ അവാര്‍ഡ്, 2023 ലെ ജയദീപം അവാര്‍ഡ് എന്നിവക്ക് അര്‍ഹനായിട്ടുണ്ട്. റിലീസ്ന് ഒരുങ്ങി നില്ക്കുന്ന ‘ഴ’ എന്ന സിനിമയില്‍ ഒരു സീനില്‍ മാത്രം ഈ നടനെ കാണാം. പേരിടാത്ത പുതിയ ചിത്രത്തില്‍ നല്ലൊരു കഥാപാത്രം ചെയ്യാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് രാജേഷ് മല്ലര്‍കണ്ടി. സിനിമയില്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് രാജേഷ് പറഞ്ഞു.പുതിയ അവസരങ്ങക്കായ് കാത്തിരിക്കുകയാണ് താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: