തേനി : അരിക്കൊമ്പന് ആരോഗ്യവാനാണ്. അവശനെന്ന പ്രചാരണം തെറ്റാണെന്ന് തമിഴ്നാട് കളക്കാട് മുണ്ടന്‍തുറെ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സെമ്പകപ്രിയ. നിലവില്‍ കളക്കാട് കടുവാസങ്കതത്തിലാണ് അരിക്കൊമ്പന്.
ജൂണ്‍ 10ന് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 100 മീറ്റര്‍ അകലെ നിന്നാണ് ആനയുടെ ചിത്രം പകര്‍ത്തിയിട്ടുള്ളത്. അതിനാലാണ് ക്ഷീണമുണ്ടെന്നും മെലിഞ്ഞതായും തോന്നുന്നത്. അരിക്കൊമ്പന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. നിലവില്‍ ആന അപ്പര്‍ കോതയാര്‍ മേഖലയില്‍ തന്നെ തുടരുകയാണ്.
അവശനാണെന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളിലുള്ള പ്രചാരണം തെറ്റാണ്. ധാരാളം പുല്ല് കിട്ടുന്ന സ്ഥലത്താണ് ആന ഇപ്പോള്‍ ഉള്ളത്. അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്ത് വിടണമെന്ന ആവശ്യം സര്‍ക്കാരാണ് പരിഗണിക്കേണ്ടതെന്നും സെമ്പകപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: