ചെന്നൈ: ഇന്ത്യന്‍ പവര്‍ ലിഫ്റ്റിംഗ് ഫെഡറേഷന് തിരുച്ചിറപ്പള്ളിയില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ 83 കിലോ വിഭാഗത്തില്‍ മെഡല്‍ നേടിയ വേണു മാധവനെ പ്രവാസി കലാസംഘടനയായ സംഘമിത്ര ആദരിച്ചു.
ചൈന്നെ മലയാളി കഌബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ വിജയരാഘവന് എം നന്ദഗോവിന്ദ്, സിവദാസന്‍ പിള്ള, അമരാവതി രാധാകൃഷ്ണന്, പ്രിമീയര്‍ ജനാര്ദ്ദനന്, എം പി അന്‍വര്‍, പി എന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. രക്താര്ബുദ്ദത്തിന് ചികിത്സ തേടുന്നതിനിടയിലും പവര്‍ലിഫ്റ്റിംഗില്‍ മെഡല്‍ നേടുക എന്നത് ശ്രദ്ധേയമാണെന്ന് പ്രാസംഗികര്‍ പറഞ്ഞു. മത്സരരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ വേണുവിന് ധനസഹായം ചെന്നെയിലെ മലയാളി സംഘടനകളില്‍ നിന്ന് സ്വരൂപിച്ച് നല്‍കുമെന്ന് എം പി അന്‍വര്‍ പറഞ്ഞു.
നാടകത്തിന് ഊന്നല്‍ നല്കി 1976ല്‍ നടനും സംവിധായകനുമായ വി പരമേശ്വരന് നായരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ തുടങ്ങിയ സംഘടനയാണ് സംഘമിത്ര. നാടകരംഗത്തേക്ക് കടന്നുവരുന്ന യുവപ്രതിഭകളെ അഭിനേതാക്കളും എഴുത്തുകാരുമായി വളര്‍ത്തിയെടുക്കുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള സംഘടനയാണ്. സര്‍ഗ്ഗസൃഷ്ടികള്‍ പുസ്കതരൂപത്തിലാക്കാനും സംഘമിത്ര മുന്‍കൈ എടുത്തിരുന്നു.
ഡോ നെടുങ്ങാടി ഹരികുമാര്‍ (രക്ഷാധികാരി), ആര് മുകുന്ദന് (പ്രസിഡന്റ്), വി പരമേശ്വരന് നായര്‍ (ജനറല്‍ സെക്രട്ടറി), എന്‍ സുദേവന് (ട്രഷറര്‍), രജജനി മനോഹര്‍, ഷിബു ജോസഫ്( വൈസ് ചെയര്മാന്മാര്), ചന്ദ്രന് രാജവിഥി( സംഘടനാ സെക്രട്ടറി), എം. പി സുധീര്‍ കുമാര്‍(ജോയിന്റ് സെക്രട്ടറി), സൂരജ് (സെക്രട്ടറി), ഗിരീഷ് വള്ളത്തോള്‍, കെ അശോകന്, സനന്കുമാര്, കെ ആര് ഗോപകുമാര്‍, സത്യന്, ലക്ഷ്മി പ്രദീപ്, വി ബി ബൈജു(പ്രവര്‍ത്തക സമിതി അംഗങ്ങള്‍) എന്നിവിരടങ്ങിയ ഭരണസമിതിയാണ് സംഘമിത്ര ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: