ഇംഫാല്‍ : മണിപ്പൂരിലെ സ്ഥിതിഗതികള്‍ ആദ്യ ദിവസം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ടിഎംസി നേതാവ് ഡെറിക് ഒബ്രിയാന്, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝാ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. .
മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇനി ഒരു ജീവന് പോലും നഷ്ടപ്പെടരുത് എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഈ മാസം 13 മുതല്‍ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഇതുവരെ 1800 കൊള്ളയടിച്ച ആയുധങ്ങള്‍ ഷാ പറഞ്ഞു.
സംസ്ഥാനത്ത് 36,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും 40 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്നും 20 മെഡിക്കല്‍ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും മരുന്നുകളടക്കം എല്ലാ അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പാക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മ്യാന്മര്-മണിപ്പൂര്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ വേലി കെട്ടല്‍ പൂര്‍ത്തിയായതായും 80 കിലോമീറ്റര്‍ അതിര്‍ത്തി വേലിയുടെ ദര്‍ഘാസ് ജോലികള്‍ പുരോഗമിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു.സ്ഥിതിഗതികള്‍ ശാന്തമാക്കാനും മണിപ്പൂരിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സമാധാനവും വിശ്വാസവും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാന്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അദ്ദേഹം നന്ദി അറിയിച്ചു.
മണിപ്പൂര്‍ പ്രശ്നത്തിന് എത്രയും വേഗം പരിഹാരത്തിനായി സര്‍ക്കാരും ആഭ്യന്തര മന്ത്രി അമിത് ഷായും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ യോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി ആദ്യ ദിവസം മുതല്‍ ഈ വിഷയത്തില്‍ മുഴുവന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: