തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ്വണ് പ്രവേശനം അഞ്ചാം തിയതി തന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ സിറ്റ് നേടിയ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാകും ക്ലാസ് ആരംഭിക്കും. പ്രവേശനം സംബന്ധിച്ച ആശങ്കകളെല്ലാം രണ്ടാഴ്ചകൊണ്ട് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ചിന് മുമ്പ് നടത്താന്‍ ഞായറാഴ്ച ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ സമിതി യോഗത്തില്‍ ധാരണയായിരുന്നു. ഈ വര്‍ഷം പ്ലസ് ടു വാര്‍ഷിക പരീക്ഷക്കൊപ്പം മാര്‍ച്ചില്‍ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താനായിരുന്നു മുന്‍ തീരുമാനം. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റം. സാധാരണ ജുലൈ, ആഗസ്റ്റ് മാസങ്ങളിലായിരുന്നു പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തിയിരുന്നത്. മാറ്റം സംബന്ധിച്ച് ഉടന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് വിജ്ഞാപനം ഇറക്കും.
അതേസമയം ഗവണ്മെന്റ് അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന് എടുക്കുന്നതിന് കര്‍ശന വിലക്ക് ഉണ്ടാവും. വിജിലന്‍സ് പരിശോധന അടക്കം നടത്തുമന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: