ഒരു കാലത്ത് അന്ധമായി പുടിനെ പിന്തുണച്ചിരുന്ന നിര്‍ഭയരും ക്രൂരപോരാളികളുമായി വാഗ്നര്‍ സേന പുടിനെതിരെ തിരിഞ്ഞതായി വാര്‍ത്ത. ഉക്രൈനെതിരായ യുദ്ധത്തില്‍ വാഗ്നര്‍ സേനയുടെ 2000 സൈനികര്‍ കൊല്ലപ്പെട്ടത് പുടിന്‍ സേനയിലെ ഉന്നത സൈനികമേധാവികളുടെ പിടിപ്പുകേട് മൂലമാണെന്ന ചിന്തയാണ് വാഗ്നര്‍ സേനയെ പുടിനെതിരെ തിരിച്ചതെന്ന് പറയുന്നു.
ഇതിനായി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സേനയുടെ രഹസ്യപ്പൊലീസ് പ്രവര്‍ത്തിച്ചതായും വാര്‍ത്തകളുണ്ട്. എന്തായാലും നിര്‍ഭയരായ വാഗ്നര്‍ സേന അതിന്റെ നേതാവ് യെവ്ജെനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ റഷ്യന്‍ നഗരത്തില്‍ ആക്രമണം നടത്തുന്നു എന്നതാണ് ഒടുവിലായി പ്രചരിക്കുന്ന വാര്‍ത്ത.
റഷ്യയ്‌ക്ക് വേണ്ടി ഒട്ടേറെ യുദ്ധങ്ങള്‍ നടത്തിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് എതിരായി തിരിഞ്ഞത് പുടിന്റെ നിലനില്‍പിന് ഭീഷണിയാണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച യുക്രെയിനിൽ വാഗ്നർ ഗ്രൂപ്പിന്റെ സൈന്യം തമ്പടിച്ച താവളത്തിനു നേരെ റഷ്യൻ സൈന്യം ഷെല്ലിങ് നടത്തി എന്നതാണ് അടിയന്തരമായി റഷ്യന്‍ നഗരത്തെ ആക്രമിക്കാന്‍ പ്രിഗോഷിനെ പ്രേരിപ്പിച്ചത്. വാഗ്നർ സേന മാർച്ച് ഓഫ് ജസ്റ്റിസ് നടത്താന്‍ പോവുകയാണെന്ന് പ്രിഗോഷിന്‍ പ്രഖ്യാപിക്കുകയും ഉടനെ ആക്രമണം തുടങ്ങുകയുമായിരുന്നു.
റോസ്തോവ് ഓൺ ഡോൺ, വൊറോണേഴ് എന്നീ തെക്കൻ റഷ്യൻ നഗരങ്ങളിലേക്ക് മാർച്ച് ചെയ്ത ഇരുപത്തയ്യായിരം പേരടങ്ങുന്ന വാഗ്നർ സേന ആ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായും വാര്‍ത്തകളുണ്ട്. റഷ്യൻ സേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടതായും വാഗ്നർ ഗ്രൂപ്പ് പറയുന്നു.
പാശ്ചാത്യരാജ്യങ്ങളുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പുടിന് അടിപതറുകയാണോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് പുതിയ സംഭവവികാസങ്ങള്‍. റഷ്യയിലെ തന്നെ സേനാംഗങ്ങള്‍ ഈ യുദ്ധത്തില്‍ വാഗ്നർ സേനയോടൊപ്പം ചേർന്നു എന്നും വാര്‍ത്തയുണ്ട്.
റഷ്യയ്‌ക്ക് അധികം വൈകാതെ തന്നെ പുതിയ പ്രസിഡന്‍റുണ്ടാവും എന്നുവരെ വാഗ്നർ ഗ്രൂപ്പുമായി ബന്ധമുള്ള ചില ടെലിഗ്രാം ചാനലുകളിൽ പ്രവചനം നടത്തുന്നു. സ്വന്തം നാടിനെ നിർണായകമായ ഒരു യുദ്ധം നടക്കുന്നതിനിടെ പിന്നിൽ നിന്ന് കുത്തുകയാണ് യെവ്ജനി പ്രിഗോഷിനും വാഗ്നർ ഗ്രൂപ്പും ചെയ്തിരിക്കുന്നത് എന്നും ഈ രാജ്യദ്രോഹപരമായ പ്രവൃത്തിക്കെതിരെ ശക്തമായ നടപടിയുണ്ടാവും എന്നും പുടിനും പ്രതികരിച്ചതോടെ റഷ്യയ്‌ക്കകത്ത് ഒരു വലിയ ആഭ്യന്തരകലാപത്തിന് വഴിയൊരുങ്ങുകയാണ്. ഈ പുകമറ മുതലാക്കി പുടിനെ ആക്രമിക്കാനൊരുങ്ങുകയാണ് നേറ്റോ സഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: