ന്യൂദല്‍ഹി: ജൂലൈ 4 ന് ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യോഗത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഓണ്‍ലൈനായി പങ്കെടുക്കും. എസ്സിഒ തലവന്മാരുടെ ഓണ്‍ലൈന്‍ യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചതായി പാകിസ്ഥാന് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എസ്സിഒ ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പാകിസ്ഥാന് നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ജൂലായ് നാലിലെ യോഗം നേരിട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യ പറഞ്ഞതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന സമര്‍ഖണ്ഡ് ഉച്ചകോടിയില്‍ ഇന്ത്യ എസ്സിഒയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു.
ഇന്ത്യയുടെ അധ്യക്ഷതയിലുളള ഷാങ്ഹായ് സഹകരണ സംഘടനയുടെ 22-ാമത് ഉച്ചകോടിക്ക് ഓണ്‍ലൈനായി ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്നത് അടുത്ത മാസമാണ്.ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവയാണ് എസ്സിഒ അംഗരാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: