വാഷിംഗടണ്‍: ഇന്ത്യ-യുഎസ് പങ്കാളിത്തം സൗകര്യത്തിന് വേണ്ടിയുളളതല്ല , അത് ഉത്തമ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പങ്കിട്ട പ്രതിബദ്ധതയുടെയും പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാഷിംഗ്ടണില്‍ നടന്ന യുഎസ്-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത ഫോറത്തില്‍ സംസാരിക്കവെ, ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ ചാലകശക്തി ഇന്ത്യക്കാരുടെ അഭിലാഷമാണെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ സ്വകാര്യ ഉപഭോഗത്തിന്റെ പങ്ക് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് ഇന്ത്യ തുടര്‍ച്ചയായി മൂലധനം വര്‍ധിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുന്നു, വിദേശ നാണ്യ ശേഖരം വര്‍ധിക്കുന്നു, നേരിട്ടുളള പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 2 മുതല്‍ 2.5 വര്‍ഷത്തിനിടെ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ 16 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.
കോടിക്കണക്കിന് ഡോളറാണ് ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ നിക്ഷേപിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ ആഗോളതലത്തിലേക്ക് പോകുകയാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും അവരുടെ പൗരന്മാര്‍ക്കും പ്രയോജനകരമാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ ഇന്ന് 125 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തുന്നതായി മോദി പറഞ്ഞു. ഇന്ത്യയുടെ ഈ വളര്‍ച്ചാ കഥയില്‍ അമേരിക്കയ്‌ക്ക് പരിധിയില്ലാത്ത സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് സുഗമമായി നടത്താനുളള സൗകര്യം ഒരുക്കുക എന്നത് തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വളരുമ്പോള്‍ ലോകം മുഴുവന്‍ അഭിവൃദ്ധി പ്രാപിക്കുന്നതായി ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ ഏറ്റവും വലിയ ടാലന്റ് പൂളാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും ഏറ്റവും വലിയ വൈദഗ്ധ്യവും പ്രൊഫഷണല്‍ തൊഴില്‍ ശക്തിയും ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എല്ലാ ആഴ്ചയും ഒരു പുതിയ സര്‍വ്വകലാശാല തുറക്കപ്പെടുന്നു. ഓരോ മൂന്ന് ദിവസത്തിലും ഒരു അടല്‍ ടിങ്കറിംഗ് ലാബ് സൃഷ്ടിക്കപ്പെടുന്നു. ഓരോ രണ്ട് ദിവസത്തിലും ഒരു കോളേജ് സൃഷ്ടിക്കപ്പെടുന്നു, എല്ലാ ദിവസവും ഒരു പുതിയ ഐടിഐ തുറക്കുന്നു, എല്ലാ വര്‍ഷവും ഒരു പുതിയ ഐഐഎമ്മും ഐഐടിയും തുറന്നു. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ലോകത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: