മലപ്പുറം :അറസ്റ്റിലാായ യൂട്യൂബര്‍ കണ്ണൂര്‍ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ബ്ലോക്ക് ചെയ്യാനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോകള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണ് ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചത്. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
യുവാവിന്റെ മുറിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇലട്രോണിക് ഉപകരണങ്ങളില്‍ നിന്നും മറ്റ് തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് ഇത് കോടതിയില്‍ സമര്‍പ്പിച്ചു. ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് നിഹാദിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരി സ്റ്റേഷനില്‍ എത്തിച്ച് വിശദമായ പരിശോധനയും നടത്തി. എന്നാല്‍ മറ്റു വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കര്‍ശന നിബന്ധനയോടെയാണ് യൂ ട്യൂബറെ ഇന്നലെ വൈകീട്ട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനില്‍ ഹാജരാകണം. പൊതുസ്ഥലത്ത് വെച്ച് അശീല പരാമര്‍ശങ്ങള്‍ നടത്തി, ഗതാഗതം തടസപ്പെടുത്തി എന്ന കേസില്‍ തൊപ്പിയെ ഇന്നലെ പുലര്‍ച്ചെ ആണ് വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന പരാതിയില്‍ കണ്ണൂര്‍ കണ്ണപുരം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: