പ്രാണായാമം:
ശ്വാസത്തെ പതുക്കെ ദീര്‍ഘമായി അകത്തേയ്‌ക്കു വലിച്ചു നിര്‍ത്തുകയും പുറത്തേക്കു വിടുകയും ചെയ്യുന്നതാണ് പ്രാണായാമം. ശ്വാസം അകത്തേയ്‌ക്കു വലിക്കുന്ന സമയത്ത് ഇപ്രകാരം ഭാവന ചെയ്യുക
പ്രാണശക്തി, ശ്രേഷ്ഠത, ശ്വാസം വഴി അകത്തേയ്‌ക്കു വലിക്കപ്പെടുന്നു എന്ന്. ശ്വാസം പുറത്തേയ്‌ക്കു വിടുന്ന സമയത്തു ഭാവന ചെയ്യുക, നമ്മുടെ ദുര്‍ഗ്ഗുണങ്ങളും ദുഷ്പ്രവൃത്തികളും ദുര്‍വിചാരങ്ങളും ഈ ശ്വാസത്തില്‍കൂടി പുറത്തേയ്‌ക്കു പോകുന്നു.
ഓം ഭൂഃ ഓം ഭുവഃ ഓം സ്വഃ ഓം മഹഃ
ഓം ജനഃ ഓം തപഃ ഓം സത്യം
ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
ഓം ആപോ ജ്യോതിരസോളമൃതം
ബ്രഹ്മഃ ഭൂര്‍ഭുവഃ സ്വഃ ഓം
ന്യാസം
എല്ലാ ശരീരാവയവങ്ങളേയും പവിത്രമാക്കുകയും ആന്തരികചൈതന്യത്തെ ഉണര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ദേവപൂജനം പോലുള്ള ശ്രേഷ്ഠകൃത്യം ചെയ്യുവാന്‍ ഇതു സഹായകമാകുന്നു. ഇടത്തെ ഉള്ളംകയ്യില്‍ ജലമെടുത്തു വലത്തെ കൈപ്പത്തിയിലെ അഞ്ചു വിരലറ്റങ്ങള്‍ അതില്‍ മുക്കി താഴെ പറയുന്ന സ്ഥാനങ്ങളെ മന്ത്രങ്ങള്‍ ചൊല്ലി സ്പര്‍ശിക്കുക
ഓം വാങ്‌മേ ആസ്യേളസ്തു(മായ)
ഓം നസോര്‍മേ പ്രാണോളസ്തു (രണ്ട് നാസാപുടങ്ങള്‍)
അക്ഷ്‌ണോര്‍മേ ചക്ഷുരസ്തു(രണ്ടു കണ്ണുകള്‍)
ഓം കര്‍ണ്ണയോര്‍മേ ശ്രോത്രമസ്തു(രണ്ടു ചെവികള്‍)
ഓം ബാഹ്വോര്‍മേ ബലമസ്തു (രണ്ടു കൈകള്‍)
ഓം ഊര്‍വ്വോര്‍മേ ഓജോളസ്തു (രണ്ടു തുടകള്‍)
ഓം അരിഷ്ടാനിമേളങ്ഗാനി
തനൂസ്തന്വാ മേ സഹസന്തു (ശരീരം മുഴുവന്‍)
പൃഥ്വീപൂജനം
ഭൂമാതാവിനെ പൂജിക്കുന്നതോടൊപ്പം സന്താനങ്ങളെന്ന നിലയില്‍ ആ മാതാവിന്റെ സംസ്‌കാരങ്ങള്‍ നമുക്കു ലഭിക്കുന്നുവെന്നു സങ്കല്പിക്കുക. ഒരു സ്പൂണ്‍ ജലം ഭൂമിയില്‍ ഒഴിക്കുക. മന്ത്രം ചൊല്ലിക്കൊണ്ട്
പൃഥ്വീമാതാവിനെ കൈകൊണ്ടു തൊട്ടു നമസ്‌കരിക്കുക.
ഓം പൃഥ്വി! ത്വയാ ധൃതാ ലോകാ
ദേവി! ത്വം വിഷ്ണുനാ ധൃതാ
ത്വം ച ധാരയ മാം ദേവി
പവിത്രം കുരു ചാസനം
ചന്ദനം ധാരണം
മന്ത്രം ചൊല്ലിക്കൊണ്ട് ചന്ദനം നെറ്റിയില്‍ താഴെ നിന്ന് മുകളിലേക്ക് തൊടുക
ചന്ദനസ്യ മഹത് പുണ്യം
പവിത്രം പാപനാശനം
ആപദാം ഹരതേ നിത്യം
ലക്ഷ്മീസ്തിഷ്ഠതി സര്‍വ്വദാ
ദേവ ആവാഹനവും പൂജയും:
ഗുരു: പരമാത്മാവിന്റെ ദിവ്യചൈതന്യ അംശമാണ് ഗുരു. അദ്ദേഹം സാധകനു വഴികാട്ടുന്നു. സദ്ഗുരുരൂപത്തില്‍ പൂജ്യ ഗുരുദേവനേയും വന്ദനീയ മാതാജിയെയും വന്ദിച്ച് ഉപാസനയുടെ സഫലത ഹേതുവായി താഴെപ്പറയുന്ന മന്ത്രം ചൊല്ലി ഗുരുവിനെ ആവാഹിക്കുക.
ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്‌മൈ ശ്രീ ഗുരവേ നമഃ
അഖണ്ഡമണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തത്പദം ദര്‍ശിതം യേന
തസ്‌മൈ ശ്രീ ഗുരവെ നമഃ.
മാതൃവത് ലാലയിത്രി ച
പിതൃവത് മാര്‍ഗ്ഗദര്‍ശികാ
നമോസ്തു ഗുരു സത്തായൈ
ശ്രദ്ധാ പ്രജ്ഞായുതാ ച യാ
ഓം ശ്രീ ഗുരവേ നമഃ, ആവാഹയാമി
സ്ഥാപയാമി, ധ്യായാമി
ഗായത്രീമാതാവ്
ഉപാസനയ്‌ക്കാധാരകേന്ദ്രം, മഹാപ്രജ്ഞ, ഋതംഭരാ ഗായത്രി ആണ്. അതിന്റെ പ്രതീകമായ ചിത്രം അലങ്കരിച്ചു പൂജാവേദിയില്‍ സ്ഥാപിക്കുകയും താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലി ആവാഹിക്കുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം ഭാവന ചെയ്യുക സാധകന്റെ ഭാവനയ്‌ക്കനുരൂപമായി ഗായത്രീയുടെ ശക്തി അവിടെ അവതരിച്ചു സ്ഥിതിചെയ്തിരിക്കുന്നുവെന്ന്.
ഓം ആയാതു വരദേ ദേവി
ത്ര്യക്ഷരെ ബ്രഹ്മവാദിനി
ഗായത്രിച്ഛന്ദസാം മാതഃ
ബ്രഹ്മയോനേ നമോളസ്തു തേ
ഓം ശ്രീ ഗായത്രൈ്യ നമഃ
ആവാഹയാമി,സ്ഥാപയാമി,ധ്യായാമി
തതോ നമസ്‌കാരം കരോമി
പഞ്ചോപചാരപൂജ:
ഗായത്രീമാതാവിനേയും ഗുരുസത്തയേയും ആവാഹിച്ചു നമിച്ചതിനുശേഷം ദേവപൂജനത്തില്‍ ഘനിഷ്ടസ്ഥാപനാഹേതുവായി പഞ്ചോപചാരപൂജനം ചെയ്യപ്പെടുന്നു. ഇതു വിധിപ്രകാരം നടത്തുക.
ജലം, അക്ഷതം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം പ്രതീകരൂപമായി ആരാധ്യദേവതാസമക്ഷം സമര്‍പ്പിക്കുക. ഓരോന്നായി ഈ അഞ്ചു കൂട്ടവും ഒരു ചെറിയ തട്ടകത്തില്‍ സമര്‍പ്പിക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: