ഉപാസനക്കു ശേഷം ദിവസത്തിലെ ശേഷിച്ച സമയത്തെ പരിപാടികള്‍
സാധനയുടെ അര്‍ത്ഥം ജീവിത സാധന എന്നാണ്; ജീവിതത്തെ സിദ്ധമാക്കുക, വശമാക്കി വയ്ക്കുക. നാം എന്തു ചെയ്യുന്നുവോ അതു ശ്രേഷ്ഠമായി ചെയ്യണം. ശ്രേഷ്ഠമായി എന്തു ചെയ്യുന്നുവോ അതിനെ അതിനു അനുയോജ്യമായ ചിന്തയോടും ഭാവത്തോടും അനുബന്ധിക്കുക, പിന്നീടു ചെയ്യുക.
അതിനാല്‍ മുന്‍പ് വിവരിച്ച ഉപാസനയെ സാധനയാക്കി മാറ്റേണ്ടതു ആവശ്യമാണ്. ഉപാസനയോടൊപ്പം സ്വാദ്ധ്യായം, സംയമനം, സേവ എന്നിവയ്ക്കുകൂടി നമ്മുടെ ജീവിതത്തില്‍ ഉചിതമായ സ്ഥാനം ലഭിക്കുമ്പോള്‍ അതു സാധന ആയിത്തീരുന്നു. അതിനാല്‍ ഉപാസനയ്ക്കു ശേഷമുള്ള ദിവസത്തിലെ ബാക്കി സമയത്തു അവയും വശമാക്കണം.
തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അഞ്ചു പരിപാടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവയില്‍ ഏതെല്ലാം ഉടനെ ചെയ്യാന്‍ സാധിക്കുമോ, അത്രയും നിത്യവും ചെയ്യുക. ശേഷമുള്ളവ സൗകര്യപ്രകാരം ക്രമേണ കൂട്ടിച്ചേര്ത്തുകൊണ്ടു സാധനാ പഥത്തില്‍ മുമ്പോട്ടു നീങ്ങുക.
മന്ത്രലേഖനം
മന്ത്രലേഖനം എന്തിനാണു ചെയ്യേണ്ടത്?
മന്ത്രമോ, നാമമോ എഴുതുന്നതുകൊണ്ട് ഏകാഗ്രത, ഉത്തമമായ മനസ്ഥിതി എന്നീ രണ്ടു ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു.
മന്ത്രങ്ങളുടെ അര്‍ത്ഥം വ്യത്യസ്തമാണ്; പക്ഷേ അവയിലെല്ലാം അടങ്ങിയിരിക്കുന്ന വന്ദനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഭാവം ഒന്നുതന്നെയാണ്- ദൈവമേ, അങ്ങയ്ക്കു നമസ്ക്കാരം. അവിടുത്തെ ദിവ്യതേജസ്സു ഞങ്ങള്‍ക്കു സദാ സന്മാര്ഗ്ഗത്തിലൂടെ വിചരിക്കാനുള്ള പ്രേരണ നല്കുമാറാകണമേ, (ദൈവമേ എന്ന സ്ഥാനത്തു ഇഷ്ടദേവന്റെയോ/ദേവിയുടെയോ നാമം ചേര്‍ക്കാം).
മാതൃഭാഷയില്‍ ഈ ഭാവം എഴുതുന്നതിനാല്‍ മനസ്സും ബുദ്ധിയും ശുദ്ധമാകുന്നു.
മന്ത്രമോ അഥവാ നാമമോ എഴുതേണ്ടതു എങ്ങനെ?
പുതിയ പേജു ആരംഭിക്കുമ്പോള്‍ ആദ്യത്തെ വരിയില്‍ സംബോധനമടക്കം മേല്പറഞ്ഞ ഭാവം സ്വന്തം മാതൃഭാഷയില്‍ ഒരു പ്രാവശ്യം എഴുതുക.
ഭക്തിഭാവവും വിശ്വാസവും നിലനിര്ത്തികൊണ്ടു ഇനി തങ്ങള്‍ ജപിക്കുന്ന മന്ത്രമോ നാമമോ എഴുതുക. കുറഞ്ഞ പക്ഷം പതിനൊന്നുവരികള് എഴുതുക.
ചെറിയ വേഗതയില്‍ എഴുതുക. ആവുന്നത്ര നല്ല കൈപ്പടയില്‍ എഴുതുക. ഇതു മൂലം ഭക്തി വര്‍ദ്ധിക്കും. പേജു തീരാറാകുമ്പോള്‍ അവസാനത്തെ വരിയില്‍ മേല്പറഞ്ഞ ഭാവം ഒരു പ്രാവശ്യം വീണ്ടും എഴുതുക. മന്ത്രം എഴുതിക്കഴിയുമ്പോള്‍ പുസ്തകം നെറ്റിയില്‍ തൊടുവിക്കുക. പിന്നീടു സുരക്ഷിതമായ സ്ഥാനത്തു വയ്ക്കുക.
ഗായത്രി നിത്യസാധന
താല്പര്യമുള്ള എല്ലാവര്ക്കും ചെയ്യാവുന്ന ഗായത്രി ഉപാസനയുടെ ലളിതമായ വിധി
ദീപം കൊളുത്തുമ്പോള്‍ ചൊല്ലാവുന്ന മന്ത്രങ്ങള്‍
ശിവം ഭവതു കല്യാണം
ആരോഗ്യം സുഖസമ്പദാ
മമ ബുദ്ധി പ്രകാശായ ദീപോ
ജ്യോതിര്നമോസ്തുതേ
ഓം അഗ്നേ നയ സുപഥാ രായേ
അസ്മാന് വിശ്വാനി ദേവ വയുനാനി വിദ്വാന്
യുയോധ്യസ്മജ്ജുഹുരാണമേനോ,
ഭൂയിഷ്ഠാം തേ നമള ഉക്തിം വിധേമ
ചന്ദനത്തിരി കത്തിക്കുക ഫോട്ടോയുടെ മുന്നില്‍ വിളക്ക് വെച്ച് ഇരിക്കുക. മൊന്തയിലെ വെള്ളം ഫോട്ടോക്ക് സമീപത്ത് വെക്കുക. ഒരു ഗ്ലാസ് വെള്ളവും സ്പൂണും ഇരിക്കുന്നതിനടുത്ത് വെക്കുക. കല്‍ക്കണ്ടം, പൂവ്, അക്ഷതം (മഞ്ഞ അരി), ചന്ദനം ഇരിക്കുന്നതിനടുത്ത് വെക്കുക.
ഷട്കര്‍മ്മം
ശരീരവും മനസ്സും പവിത്രമാക്കാന്‍ ചെയ്യപ്പെടുന്നത്.
പവിത്രീകരണം: ഇടത്തെ കയ്യില്‍ വെള്ളമെടുത്ത് അതിനെ വലതുകൈകൊണ്ടു അടച്ചുപിടിച്ച് മന്ത്രോച്ചാരണസഹിതം ആ ജലം ശിരസ്സിലും ശരീരത്തും തളിക്കണം.
ഓം അപവിത്രഃ പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോളപിവാ
യഃ സ്മരേത് പുണ്ഡരീകാക്ഷം
സാ ബാഹ്യാഭ്യന്തരഃ ശുചിഃ
ഓം പുനാതു പുണ്ഡരീകാക്ഷഃ
പുനാതു പുണ്ഡരീകാക്ഷഃ, പുനാതു
ആചമനം:
വാക്കും മനസ്സും അന്തഃകരണവും ശുദ്ധീകരിക്കുവാന്‍ ഓരോ സ്പൂണ്‍ ജലം ഓരോ മന്ത്രത്തോടെപ്പം ആചമനം ചെയ്യണം.
ഓം അമൃതോപസ്തരണമസി സ്വാഹാ
ഓം അമൃതാപിധാനമസി സ്വാഹാ
ഓം സത്യം യശഃ ശ്രീര്മയി
ശ്രീഃ ശ്രയതാം സ്വാഹാ
ശിഖാസ്പര്ശനവും വന്ദനവും
ശിഖാ (കുടുമ) സ്ഥാനത്തെ സ്പര്‍ശിച്ചുകൊണ്ട് ഇപ്രകാരം ഭാവന ചെയ്യുക – ‘ഗായത്രിയുടെ ഈ പ്രതീകം വഴി സദാ സദ്വിചാരം മാത്രം ഇവിടെ നിലനില്ക്കട്ടെ’.
താഴെ പറയുന്ന മന്ത്രം ചൊല്ലുക:
ഓം ചിദ്രൂപിണി മഹാമായേ
ദിവ്യ തേജഃ സമന്വിതേ
തിഷ്ഠദേവി ശിഖാമധ്യേ
തേജോവൃദ്ധിം കുരുഷ്വമേ
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: