ന്യൂദല്‍ഹി: ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്കാന് അമേരിക്കയില്‍ നിന്നും ബോയിംഗ് വരുന്നു. വിമാനങ്ങളും ഉപഗ്രഹങ്ങളും റോക്കറ്റുകളും രൂപകല്പന ചെയ്യുന്നത് മുതല്‍ ഉണ്ടാക്കിവില്ക്കുന്നതുവരെ നിര്‍വഹിക്കുന്ന ബോയിംഗ് ഇന്ത്യയിലേക്ക് വരിക എന്നത് ഇന്ത്യയിലെ വ്യോമയാനമേഖലയെ ആഗോളകമ്പനികള്‍ നോട്ടമിട്ടിരിക്കുന്നു എന്നതിന് തെളിവാണ്.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയാണ് ബോയിംഗിനെ ഇന്ത്യയിലേക്കെത്തിക്കുന്നത്. തല്ക്കാലം 10 കോടി ഡോളര്‍ മുതല്‍ മുടക്കി ബോയിംഗ് ഇന്ത്യയില്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രം തുടങ്ങും.
ടാറ്റ എയറിന്ത്യയ്ക്ക് വേണ്ടി 470 വിമാനങ്ങളും ഇന്‍ഡിഗോ 500 വിമാനങ്ങളും ഓര്‍ഡര്‍ ചെയ്തതോടെ ഇന്ത്യയുടെ വ്യോമയാനരംഗം കൂടുതല്‍ കുതിക്കുകയാണ്. എയറിന്ത്യ വാങ്ങുന്ന 200 വിമാനങ്ങള്‍ ബോയിംഗില്‍ നിന്നുള്ളതാണ്. ഇതിനിടെയാണ് 2028-30 കാലഘട്ടത്തില്‍ ഇന്ത്യ 2000 യാത്രാവിമാനങ്ങളുള്ള രാജ്യമായി മാറുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: