അടൂർ:എക്സൈസ് ഇൻറലിജൻസിന്റെ പരിശോധനയിൽ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11:30 യോടെയാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി ആണ് ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുഡ് പാത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ കണ്ടെത്തിയത്. എക്സൈസ് ഇന്റലിജൻസ് വിഭാഗം പല തവണ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഏറ്റവും വലിയ കഞ്ചാവ് മാഫിയുടെ ഹബ്ബായി അടൂർ ബൈപ്പാസ് മാറിക്കഴിഞ്ഞുവെന്നാണ് ഞെട്ടിക്കുന്ന വിവരം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ സെബാസ്റ്റ്യൻ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ മാത്യു ജോൺ, സി ഇ ഒമാരായ ബിനു വർഗീസ്, ബി എൽ ഗിരീഷ്, ഐ ബി ഇൻസ്പെക്ടർ ശ്യാം കുമാർ, ഐ ബി ഉദ്യോഗസ്ഥൻ സി കെ മനോജ് റെജി എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.
രാത്രി സമയങ്ങളിൽ അടൂരിലെ പല പ്രദേശങ്ങളും കഞ്ചാവ് മാഫിയുടെ വിഹാര കേന്ദ്രം ആണ്. അടൂർ ബൈപ്പാസിൽ ഇരുട്ടിന്റെ മറവിൽ കഞ്ചാവിന്റെ കൈമാറ്റവും വിൽപ്പനയും നടക്കുന്നുണ്ട്. 26 മുതൽ ലഹരി മാഫിയെ പിടികൂടുന്നതിനായി നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: