വാഷിം ഗ്ടണ്‍ : അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ മൈക്രോണ്‍ ഗുജറാത്തില്‍ ചിപ്പ് കൂട്ടിയോജിപ്പിക്കല്‍ പരിശോധന സംവിധാനം ഒരുക്കുന്നതിന് 825 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. മൈക്രോണും കേന്ദ്രവും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്നുള്ള നിക്ഷേപം 2.75 ബില്യണ്‍ ഡോളറാണ്.
ഗുജറാത്തില്‍ പുതിയ കേന്ദ്രത്തിന്റെ ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൈക്രോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യ ഘട്ടം 2024 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുകയും ആഗോള ഡിമാന്‍ഡിനനുസൃതമായി മൈക്രോണ്‍ ക്രമേണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അടുത്ത ഏതാനും വര്‍ഷങ്ങളില്‍ അയ്യായിരം പേര്‍ക്ക് നേരിട്ടും 15000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ പുതിയ നിക്ഷേപത്തിലൂടെ ലഭിക്കും. മൈക്രോണിന് മൊത്തം പദ്ധതിച്ചെലവിന്റെ 50 ശതമാനം സാമ്പത്തിക പിന്തുണയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കും. ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് മൊത്തം പദ്ധതിച്ചെലവിന്റെ 20 ശതമാനം പ്രതിനിധീകരിക്കുന്ന പ്രോത്സാഹനങ്ങളും കിട്ടും.
.ഇന്ത്യയില്‍ ചിപ്പ് കൂട്ടിയോജിപ്പിക്കല്‍ പരിശോധന സംവിധാനം സ്ഥാപിക്കുന്നതിനുള്ള മൈക്രോണിന്റെ നിക്ഷേപം രാജ്യത്തിന്റെ അര്‍ദ്ധചാലക സംവിധാനം അടിസ്ഥാനപരമായി പരിവര്‍ത്തനം ചെയ്യുമെന്നും പതിനായിരക്കണക്കിന് ഹൈടെക്, നിര്‍മ്മാണ ജോലികള്‍ സൃഷ്ടിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: