ഭോപ്പാല്‍ (മധ്യപ്രദേശ്): വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ബിഹാറിലെ പട്നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ പരിഹാസിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഭോപ്പാലില്‍ സ്മാര്‍ട്ട് സിറ്റി പാര്‍ക്കില്‍ വൃക്ഷത്തൈകള്‍ നട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ചൗഹാന് ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനപ്രീതിയുണ്ട്. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തോട് ബഹുമാനവും വിശ്വാസവും സ്നേഹവുമുണ്ട്. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമാണ്. മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് വന്‍ ഭൂരിപക്ഷത്തോടെ അതുസംഭവിക്കുമെന്നും മുഖ്യമന്ത്രി ചൗഹാന് പറഞ്ഞു.
നരേന്ദ്ര മോദി ഇന്ത്യയുടെ വീണ്ടും പ്രധാനമന്ത്രിയാകും. സ്വപ്നകോട്ടകള് പണിയുന്നവര്‍ക്ക് അത് തുടരാമെന്നും ചൗഹാന് പ്രതിപക്ഷപാര്‍ട്ടി യോഗത്തെ പരിഹസിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തെ അണിനിരത്താന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: