ന്യൂദല്‍ഹി : വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ നടപടി എടുക്കും. വിദ്യയ്‌ക്ക് ഒളിവില്‍ കഴിയാന്‍ എസ്എഫ്‌ഐക്കാര്‍ സഹായം നല്‍കിയെങ്കില്‍ പോലീസ് അന്വേഷിക്കട്ടെ. പാര്‍ട്ടി ആരേയും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
പോലീസ് ആര്‍ക്കും സംരക്ഷണം നല്‍കുന്നില്ല. തെറ്റായ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തെ വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സിന്‍ഡിക്കേറ്റ് അംഗം എന്ന നിലയില്‍ ബാബു ജാന്‍ പല വിഷയങ്ങളിലും ഇടപെട്ടിട്ടുണ്ടാകാം.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. കേരളത്തില്‍ മാധ്യമ വേട്ടയുണ്ടെന്നത് വാസ്തവ വിരുദ്ധമാണ്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയത്. കെ.സുധാകരനെ കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രശ്‌നമാണ്. പുതിയ തെളിവുകള്‍ വന്നാല്‍ ആരോപണം തിരുത്താമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: