മലപ്പുറം: യൂട്യൂബില്‍ സജീവമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരേ പൊലീസ് കേസ്. മലപ്പുറം വളാഞ്ചേരിയില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.വളാഞ്ചേരി പെപ്പെ എന്ന ജെന്റ്സ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്. പപരിപാടിക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയവുമായിരുന്നു. കൂടാതെ ഗതാഗതം തടസപ്പെടുത്തിയതിന്നും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഉദ്ഘാടനം നടത്തിയ വ്യാപാരശാലയുടെ ഉടമയും കേസില്‍ പ്രതിയാണ്.
ഇയാളുടെ വീഡിയോകള്‍ അസഭ്യവും സ്ത്രീവിരുദ്ധവും അശ്ലീലത നിറഞ്ഞതാണെന്നുമുള്ള ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉയര്‍ന്നിരുന്നു. ഇതില്‍ ഡിജിപിക്കടക്കം പരാതിയും എത്തിയിരുന്നു. കുറഞ്ഞ കാലം കൊണ്ട് യൂട്യൂബില്‍ 6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് തൊപ്പിയുടെ യൂട്യൂബ് ചാനലിനു കിട്ടിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാളുടെ ആരാധകര്‍ അധികവും കുട്ടികളാണ്. ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി ശ്രദ്ധേയനാവുന്നത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: