തിരുവനന്തപുരം : വിദേശ പര്യടനം കഴിഞ്ഞെത്തിയെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പൊതു പരിപാടികളെല്ലാം മാറ്റിവെച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി വിശ്രമത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജൂണ്‍ 27 വരെ മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ്.
12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. ഈ രണ്ട് ദിവസങ്ങളിലും ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. വരും ദിവവസങ്ങളിലും ഇത് തുടരും.
മുഖ്യമന്ത്രി വിശ്രമത്തില്‍ ആയതിനാല്‍ ഈ മാസം 30ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരം നിയമനം നടത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഇനി 27ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: