തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കള്‍ക്കെതിരെയുള്ള വിവാദങ്ങള്‍ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്. എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ. ആര്‍ഷോ, വിശാഖ്, നിഖില്‍ തോമസ് എന്നിവരുടെ തട്ടിപ്പ് വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കേ്ന്ദ്ര കമ്മിറ്റി അംഗം.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അടക്കമുള്ള ഭരണ പാര്‍ട്ടി സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ അഴിച്ചുവിടുന്നത്. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങള്‍ സമാനതകളില്ലാത്തതാണ്. എസ്എഫ്ഐ ഒരു വികാരമാണ്. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും. എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആര് ഭരിച്ചാലും എസ്എഫ്ഐ സമരം നടത്തും. തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയര്‍ന്നാല്‍ ഇതിലപ്പുറം ഒന്നും ചെയ്യാന്‍ എസ്എഫ്ഐക്ക് സാധിക്കില്ല. രക്തസാക്ഷികളുടെ ഹൃദയരക്തത്തില്‍ മുക്കിയെടുത്തതാണ് എസ്എഫ്ഐയുടെ പതാക. ഗോവിന്ദനെതിരായ ആക്രമണം മറുപടി അര്‍ഹിക്കുന്നതല്ല. നാടുവാഴി തറവാടിത്തമല്ല തൊഴിലാളി വര്‍ഗ്ഗ തറവാടിത്തമാണ് എം.വി. ഗോവിന്ദനുള്ളത്. വിദ്യ വിവാദത്തില്‍ സിപിഎമ്മും എസ്എഫ്ഐയും നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. കള്ളനോട്ടടി പോലെ കുറെ വ്യാജന്മാര് സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ട്. ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ല.
നിലവിലെ അന്വേഷണം തുടരട്ടെ. കെഎസ് യു നേതാവില്‍ തുടങ്ങി വിദ്യ, നിഖില്‍ വരെ എത്തി. കള്ളനോട്ട് അടിക്കുന്നത് പോലെയാണ്. എസ്എഫ്ഐ മെമ്പര്‍ഷിപ്പില്‍ നിന്നും നിഖിലിനെ അടക്കം ഒഴിവാക്കി. ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് അല്ലാത്ത പലരും എസ്എഫ്ഐയില്‍ ആകൃഷ്ടരാകുന്നുണ്ട്. അതിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കെഎസ്യു ഒറ്റപ്പെട്ടു. കോണ്‍ഗ്രസ്സിനെ നയിക്കാന്‍ സുധാകരന് സാധിക്കില്ല. ജന്മത്ത് കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്താന്‍ അയാള്‍ക്ക് കഴിയില്ല. ഗോവിന്ദന് മാഷിനെതിരായി പറഞ്ഞത് തറവാടിത്തമില്ലാത്ത കാര്യം. സുധാകരന് നാടുവാഴി തറവാടിത്തമില്ലെന്നും എ.കെ. ബാലന് കൂട്ടിച്ചേര്‍ത്തു.
അതേസമയംവ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവെന്ന് സൂചനകള്‍ പുറത്തുവന്നു. കൊച്ചി കേന്ദ്രീകരിച്ചാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നും നിഖിലിന്റെ സുഹൃത്ത് പോലീസിന് മൊഴി നല്കി. അതേസമയം, നിഖിലിനെ പിടികൂടിയാല്‍ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്. വിദ്യയ്ക്കും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് മഹാരാജാസില്വെച്ച് പരിചയമുള്ള എസ്എഫ്ഐ നേതാവാണ്. അതും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നുമാണ് വിദ്യയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: